HomeNewsLatest Newsഐ.എസ് തീവ്രവാദം കേരളത്തിൽ വേരുറപ്പിക്കുന്നോ ?

ഐ.എസ് തീവ്രവാദം കേരളത്തിൽ വേരുറപ്പിക്കുന്നോ ?

ഇന്ത്യന്‍ സംസ്‌കാരത്തോടും ജനാധിപത്യത്തോടും യോജിച്ച് പോകുന്ന യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസികളെ കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുകയാണ് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍. ഇസ്ലാമിനെ സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ കൊലക്ക് കൊടുക്കുന്നത് ഇസ്ലാം മത വിശ്വാസികളെ തന്നെയാണ്. തീവ്രവാദ സംഘടനയായ ഐസിസുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരിൽ ആറു പേര്‍ അറസ്റ്റിലായതിന്റെ തുടര്‍ച്ചയായി അന്വേഷണം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഐസിസിനോട് താല്‍പ്പര്യമുള്ള കൂടുതല്‍ യുവാക്കളെയും ഒപ്പം കുറ്റ്യാടിയിലെ ഒരു പള്ളി ഖത്തീബിനെയും എന്‍ഐഎ നിരീക്ഷിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ മതവിദ്വേഷം സൃഷ്ടിക്കുന്നതായും തീവ്രനിലപാട് വെച്ചുപുലര്‍ത്തുന്നതായും നാട്ടുകാര്‍ നേരത്തെത്തന്നെ ആരോപിച്ചിരുന്നു.
ഓണാഘോഷത്തിന് ഇതരമതസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുപോലും നിഷിദ്ധമെന്ന് പ്രചരിപ്പിക്കുന്ന പ്രഭാഷകനെതിരെ നാട്ടുകാര്‍ സംഘടിച്ച് കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍, ഖതീബിനെ ഒഴിവാക്കാന്‍ കമ്മിറ്റി തയ്യാറായില്ല. ഇടക്കാലത്ത് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഖതീബിനെ മാറ്റിയിരുന്നെങ്കിലും വീണ്ടും കുറ്റ്യാടിയില്‍ത്തന്നെ തിരിച്ചെത്തുകയായിരുന്നു.
പള്ളി കമ്മിറ്റിയില്‍ ആര്‍ക്കെങ്കിലും ഇയാളോട് പ്രത്യേക മമതയുണ്ടോ എന്നും , ഐസിസ് ആശയം പ്രചരിപ്പിക്കണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ തിരികെ കൊണ്ടുവരുന്നതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന. ഖത്തീബിന്‍റെ പ്രഭാഷണത്തിന്റെ ആകൃഷ്ടരായി ഇതേ നിലപാടുകള്‍ സ്വീകരിച്ചവര്‍ വേറെയും ഉണ്ട് എന്നാണ് സൂചനകള്‍. എന്നാല്‍, അവര്‍ക്കെല്ലാം ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎ കരുതുന്നില്ല. എല്ലാവരെയും ഒറ്റയടിക്ക് ഐഎസ് ബന്ധമാരോപിച്ച് കസ്റ്റഡിയില്‍ എടുക്കാതിരിക്കാന്‍ എന്‍ഐഎ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. മാസങ്ങളോളമുള്ള നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എന്‍ഐഎ ആളുകളെ കസ്റ്റഡിയിൽ എടുക്കുന്നത്.
ഐസിസ് ബന്ധത്തിന്റെ പേരില്‍ കുറ്റ്യാടിയില്‍ പിടിയിലായ രണ്ടു യുവാക്കളും ഈ ഖത്തീബിന്റെ കടുത്ത അനുയായികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രചിന്താഗതികള്‍ ഇവരില്‍ ഉടലെടുക്കാന്‍ ഇയാളുടെ പ്രസംഗങ്ങള്‍ ഒരുപരിധിവരെ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തീബുമായുള്ള അടുപ്പത്തിന് ശേഷമാണ് യുവാക്കള്‍ കൂടുതല്‍ തീവ്രമായ ആശയങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയതും അതിന്റെ പേരില്‍ കൂട്ടായ്മ രൂപപ്പെടുത്തിയതും എന്നും പറയപ്പെടുന്നു. യുവാക്കളെ ഇത്തരം കൂട്ടായ്മയിലേക്ക് എത്തിച്ച ഏതാനും പേരെയും എന്‍ഐഎ തിരയുന്നുണ്ട്. ഇപ്പോള്‍ വിദേശത്തുള്ള ഇവരുടെ പ്രവർത്തനങ്ങളിൽ തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഏജൻസി.

ഇടുക്കിയിൽ നരബലി ! ബാലീ കൊടുത്തത് മൂന്ന് പെണ്‍കുട്ടികളെ ! ഇടമലക്കുടിയിലെത്തിയ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ കണ്ടത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments