HomeNewsLatest Newsവരുന്ന വർഷം ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി മാറുമെന്നു പഠനം

വരുന്ന വർഷം ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി മാറുമെന്നു പഠനം

2018 ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ സാമ്പത്തീക ശക്തിയായി മാറുമെന്ന് പഠനം. നിലവിലുള്ള സാമ്പത്തീക മാന്ദ്യം മറികടന്നുകൊണ്ട് ലോകശക്തികളില്‍ വമ്പന്മാരായ ബ്രിട്ടനേയും ഫ്രാന്‍സിനേയും പിന്നിലാക്കിയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുകയെന്ന് ദ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സി.ഇ.ബി.ആര്‍.) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ സാമ്പത്തീക ശക്തിയില്‍ ഇന്ത്യക്ക് വന്‍ ഉയര്‍ച്ചയുണ്ടാകും. വരുന്ന 15 വര്‍ഷത്തിനിടയില്‍ ഏഷ്യന്‍ സാമ്പദ് വ്യവസ്ഥയില്‍ 10 രാജ്യങ്ങളെ ഇന്ത്യ മറികടക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മുന്നേറ്റം. ഡോളര്‍ നിരക്ക് പ്രകാരമാണ് 2018ല്‍ ഇന്ത്യ ഫ്രാന്‍സിനെയും യുകെയെയും മറികടക്കുക എന്ന് സി.ഇ.ബി.ആര്‍. ഡപ്യൂട്ടി ചെയര്‍മാന്‍ ഡോഗ്ലസ് മക്‌വില്യംസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments