HomeNewsLatest Newsഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന്‍ ഇറാഖില്‍ അമേരിക്ക വ്യോമാക്രമണത്തില്‍ വധിച്ചു

ഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന്‍ ഇറാഖില്‍ അമേരിക്ക വ്യോമാക്രമണത്തില്‍ വധിച്ചു

മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന്‍ ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നീല്‍ പ്രകാശ് എന്ന അബു ഖാലിദ് അല്‍ കംബോഡി എന്ന ഐഎസ് ഭീകരനാണ് ഇറാഖില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയയിലെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് ആണ് ഇക്കാര്യം അറിയിച്ചത്. നീല്‍ പ്രകാശിനെ വധിക്കാന്‍ കഴിഞ്ഞത് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ സുപ്രധാന മുന്നേറ്റമാണെന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഐഎസ് എന്ന ഭീകരസംഘടനയിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു നീല്‍ പ്രകാശ്. ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. അമേരിക്കയും ഓസ്‌ട്രേലിയയും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ ഇറാഖിലുണ്ടെന്നു മനസിലാക്കാനായത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments