HomeNewsLatest News137 വര്‍ഷത്തിനിടെ ആദ്യമായി ദി ഹിന്ദുവിന്റെ പ്രസിദ്ധീകരണം മുടങ്ങി

137 വര്‍ഷത്തിനിടെ ആദ്യമായി ദി ഹിന്ദുവിന്റെ പ്രസിദ്ധീകരണം മുടങ്ങി

ചെന്നൈ: 1878-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ദി ഹിന്ദു ദിനപത്രത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമാണിന്ന്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പത്രത്തിന്റെ ചെന്നൈ എഡിഷനുകള്‍ പുറത്തിറങ്ങിയില്ല. പത്രത്തിലെ ജീവനക്കാര്‍ക്ക് പ്രസിലെത്താന്‍ സാധിക്കാത്തതു മൂലം ഇന്ന് ദി ഹിന്ദുവിന്റെ 137 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി പത്രത്തിന്റെ പ്രസിദ്ധീകരണം മുടങ്ങി. പത്രത്തിന്റെ ചെന്നൈ എഡിഷന്‍ മാത്രമാണ് മുടങ്ങിയത്. മറ്റുള്ളവ കൃത്യമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ചെന്നൈയിലെ മറ്റ് പ്രമുഖ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments