HomeCinemaMovie Newsനീ പോ മോനെ ദിനേശാ... എന്ന ആ ഹിറ്റ് ഡയലോഗ് എങ്ങിനെ ഉണ്ടായി? അറിയാൻ കാണൂ

നീ പോ മോനെ ദിനേശാ… എന്ന ആ ഹിറ്റ് ഡയലോഗ് എങ്ങിനെ ഉണ്ടായി? അറിയാൻ കാണൂ

മോഹന്‍ലാലിന്റേത് മാത്രമായ ചില ഡയലോഗുകളുണ്ട് മലയാള സിനിമയില്‍. ലാല്‍ ഒരു വികാരമായി മാറുന്നത് അങ്ങനെ ചില ഡയലോഗുകളിലൂടെയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് നീ പോ മോനെ ദിനേശ എന്ന ഡയലോഗ്. നരസിംഹം എന്ന ഷാജി കൈലാസ് ചിത്രം റിലീസായി ഇത്ര വര്‍ഷം പിന്നിട്ടിട്ടും ആ സിനിമയ്ക്കും ഇന്ദുചൂഡന്റെ ഡയലോഗിനും ഒരു കുലുക്കവും തട്ടിയിട്ടില്ല. ഇന്നത്തെ കുഞ്ഞു കുട്ടികള്‍ പോലും സ്‌റ്റൈലില്‍ പറയുന്ന പോ മോനെ ദിനേശ എന്ന ഡയലോഗ് പിറന്നതിന് പിന്നിലെ കഥ ഷാജി കൈലാസ് പറയുന്നു.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിന്നാണ് ആ ഡയലോഗ് കിട്ടുന്നത്. കോഴിക്കോടുള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും രഞ്ജിത്തും അവിടെ പോകും. അവിടെ വച്ചാണ് ഒരാളെ കാണുന്നത്. അയാള്‍ എല്ലാവരെയും ദിനേശാ എന്നാണ് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ. പോ മേനെ ദിനേശാ. അദിങ്ങെട് മോനെ ദിനേശാ. പുള്ളിക്കെല്ലാവരും ദിനേശന്മാരാണ്. കേട്ടപ്പോള്‍ രസം തോന്നി. സിനിമയില്‍ ചേര്‍ത്താല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് സിനിമയില്‍ വരുന്നത്. ആ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്റെ ട്രേഡ്മാര്‍ക്കായി മാറുകയും ചെയ്തു. അതാണ് മോഹന്‍ലാല്‍. നമ്മള്‍ പ്രതീക്ഷിക്കാത്ത ഇംപാക്ടാണ് ആയിരിക്കും അത്തരം ചില സിറ്റുവേഷനുകളില്‍ അദ്ദേഹത്തില്‍ നിന്നും വരിക. അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ മികവും. ഇന്നും നരസിംഹത്തില്‍ ആ സീന്‍ കാണുമ്പോള്‍ ഞാന്‍ ആ ദിവസം ഓര്‍ക്കും- ഷാജി കൈലാസ് പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments