HomeNewsLatest Newsഗുജറാത്ത് ബി.ജെ.പിയെ കൈവിടുന്നു; ബിജെപി നേടുക നൂറിൽ താഴെമാത്രം സീറ്റെന്നു സർവേഫലം; ബിജെപി ക്യാംപിൽ കടുത്ത...

ഗുജറാത്ത് ബി.ജെ.പിയെ കൈവിടുന്നു; ബിജെപി നേടുക നൂറിൽ താഴെമാത്രം സീറ്റെന്നു സർവേഫലം; ബിജെപി ക്യാംപിൽ കടുത്ത ആശങ്ക

ഗുജറാത്ത് ബി.ജെ.പിയെ കൈവിടുന്നതായി സർവേഫലങ്ങൾ പറയുന്നതായി റിപ്പോർട്ട്. വോട്ടുശതമാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഏറെ മുന്നിലെത്തും എന്നാണു പുതിയ എബിപി (സിഎസ്ഡിഎസ്-ലോക്നീതി) സർവേയുടെ വിലയിരുത്തൽ. ഇരുപാർട്ടികളും 43 ശതമാനം വരെ വോട്ട് നേടിയേക്കുമെന്നും സർവേ പറയുന്നു. മുൻ സർവേകളിൽ ബിജെപിയുടെ വോട്ടുശതമാനം ശരാശരി 50ന് അടുത്തായിരുന്നു. ടൈംസ് നൗ (ഒക്ടോബർ അവസാനവാരം) – 52% (ബിജെപി), 37% (കോൺഗ്രസ്). ഇന്ത്യാ ടുഡെ (ഒക്ടോബർ അവസാനവാരം) – 48% (ബിജെപി), 38% (കോൺഗ്രസ്) എന്നിങ്ങനെയായിരുന്നു സർവേ ഫലം.

ബിജെപിയുടെ അഞ്ചു ശതമാനത്തോളം വോട്ടുകൾ കോൺഗ്രസ് പക്ഷത്തേക്കു മറിയുന്നുവെന്നതിന്റെ സൂചനയാണു പുതിയ സർവേ ഫലങ്ങൾ നൽകുന്നത്. ബിജെപിയുടെ വോട്ടിൽ എട്ടു ശതമാനം വരെ കുറയാനിടയുണ്ടെന്ന് ഒക്ടോബർ ആദ്യം ആർഎസ്എസ് തന്നെ നടത്തിയ സർവേയിൽ മുന്നറിയിപ്പു നൽകിയിരുന്നു.

ഇത്തവണ ആകെ വോട്ടർമാർ 4.35 കോടിയാണ്. ബി.ജെ.പിക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. മാത്രമല്ല ഓരോ ദിവസം കഴിയുന്തോറും ബി.ജെ.പി പിന്തുണ കുറയുകയും കോൺഗ്രസ് മുന്നേറ്റവുമാണ്‌. നവംബർ അവസാനവാരം നടത്തിയ സർവേയിൽ ബി.ജെ.പി സീറ്റ് നൂറിൽ താഴേക്കു പോയി. 91– 99 സീറ്റ് വരെ. കോൺഗ്രസിന് 86 സീറ്റ് വരെ ലഭിക്കാം.ഇനിയും കോൺഗ്രസ് ആയിരിക്കും മുന്നേറുക എന്നും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments