HomeNewsShortജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേ കടുത്ത വിമർശനവുമായി യൂറോപ്യൻ രാജ്യങ്ങളും

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേ കടുത്ത വിമർശനവുമായി യൂറോപ്യൻ രാജ്യങ്ങളും

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച്‌ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍. ഈ മുസ്ലിം ലോകത്തിനുള്ള ചുവപ്പ് വരയാണെന്ന് പറഞ്ഞ അദ്ദേഹം ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധകേന്ദ്രമായി കരുതപ്പെടുന്ന മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടുന്ന ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെയാണ് ലോകവ്യാപകമായി പ്രതിഷേധമുയരുന്നത്.

ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന നിലപാട് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിലെ ഏറ്റവും വൈകാരിക വിഷയമാണ് ജറുസലേം. ജറൂസലേം തലസ്ഥാനമാണെന്ന ഇസ്രയേലിന്റെ അവകാശവാദത്തെ പതിറ്റാണ്ടുകളായി അമേരിക്കന്‍ ഭരണകൂടം അംഗീകരിച്ചിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ ഈ നിലപാട് മാറ്റത്തിനെതിരെ അറബ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments