HomeNewsLatest Newsകേരളത്തിന് പിന്നാലെ മറ്റൊരു സംസ്ഥാനത്തെ മീനില്‍ ഫോര്‍മാലിന്‍; 10 ദിവസത്തേക്ക്​ ഇറക്കുമതി ​നിരോധിച്ചു

കേരളത്തിന് പിന്നാലെ മറ്റൊരു സംസ്ഥാനത്തെ മീനില്‍ ഫോര്‍മാലിന്‍; 10 ദിവസത്തേക്ക്​ ഇറക്കുമതി ​നിരോധിച്ചു

കേരളത്തിന്അ പിന്നാലെ ആസമിലും ഇറക്കുമതി ചെയ്​ത മീനില്‍ കാന്‍സറിനു കാരണമാകുന്ന ഫോര്‍മാലിന്‍ അടങ്ങിയതായി ക​െണ്ടത്തി. തുടര്‍ന്ന്​ ആന്ധ്രപ്രദേശ്​ അടക്കമുള്ള സംസ്​ഥാനങ്ങളില്‍ നിന്ന്​ മീന്‍ ഇറക്കുമതി ചെയ്യുന്നത്​ 10 ദിവസത്തേക്ക്​ അസം സര്‍ക്കാര്‍ നിരോധിച്ചു. ആന്ധ്രയില്‍ നിന്നാണ്​ അസമിലേക്ക്​ ഏറ്റവും കൂടുതല്‍ മീന്‍ ഇറക്കുമതി ചെയ്യുന്നത്​. വിപണിയിലെത്തിയ മത്​സ്യം പരി​േശാധിച്ചപ്പോള്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിട്ടുണ്ട്​. ഫോര്‍മാലിന്‍ അടങ്ങിയ മത്​സ്യം കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്​നങ്ങള്‍ കണക്കിലെടുത്ത്​ 10 ദിവസത്തേക്ക്​ മീന്‍ ഇറക്കുമതി നിരോധിച്ചിരിക്കുകയാണെന്നും​ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി പിയുഷ്​ ഹസാരിക പറഞ്ഞു.

ഗുവാഹത്തി മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിയ മീന്‍ പരിശോധിച്ചപ്പോഴാണ്​ ഫോര്‍മാലി​​​െന്‍റ അംശം കണ്ടെത്തിയത്. പഴകിയ മീന്‍ ചീഞ്ഞു പോകാതെ പുതുതായി തന്നെ നിലനിര്‍ത്തുന്നതിനാണ്​ ഫോര്‍മാലിന്‍ ഉള്‍പ്പെടുന്ന രാസവസ്​തു ഉപയോഗിക്കുന്നത്​. എന്നാല്‍ ഫോര്‍മാലിന്‍ മനുഷ്യരില്‍ കാന്‍സറിനു കാരണമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments