HomeNewsLatest Newsബംഗാളിലെ സമരത്തിന് പിന്തുണ: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ബംഗാളിലെ സമരത്തിന് പിന്തുണ: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ബംഗാളിൽ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തിങ്കളാഴ്ച്ച ദേശീയ പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്തു. ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച്ച സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ദില്ലി, മുംബൈ, ഹൈദരാബാദ്, ഛണ്ഡീഗഢ്, ജയ്പൂര്‍, ലഖ്നൗ, ഗോവ, കര്‍ണാടക, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങല്‍ തുടങ്ങിയ ഇടങ്ങളിലെ ഡോക്ടര്‍മാര്‍ സുചനാ പണിമുടക്കില്‍ പങ്കുചേര്‍ന്നു.

അത്യാഹിത വിഭാഗം ഒഴികെ മറ്റൊന്നും തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments