HomeNewsLatest Newsഡൽഹിയിൽ ഗതാഗത നിയമലംഘനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം; സൗജന്യ വിമാന ടിക്കറ്റു മുതല്‍ കാര്‍ വരെ സമ്മാനം...

ഡൽഹിയിൽ ഗതാഗത നിയമലംഘനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം; സൗജന്യ വിമാന ടിക്കറ്റു മുതല്‍ കാര്‍ വരെ സമ്മാനം നേടാം !

രാജ്യതലസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സൗജന്യ വിമാന ടിക്കറ്റുമുതല്‍ കാര്‍വരെ സമ്മാനമായി നേടാം. ഡല്‍ഹി പോലീസാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി മാധ്യമങ്ങളോട് പറഞ്ഞു. ഓരോ തവണയും ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യുന്നവര്‍ക്ക് നിശ്ചിത പോയിന്റുകള്‍ ലഭിക്കും. കൂടുതല്‍ നിയമ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കുന്നവര്‍ക്കാവും സമ്മാനങ്ങള്‍ ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments