HomeNewsLatest News100 വയസുകാരിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ; ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതായി സംശയംb

100 വയസുകാരിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ; ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതായി സംശയംb

പാട്യാല: 100 വയസുകാരിയെ പഞ്ചാബി​ലെ ഗ്രാമത്തിൽ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതായി സൂചന. പാട്യാലയിലെ ദൗബ്​ കലാൻ ഗ്രാമത്തിലാണ്​ വൃദ്ധ ക്രൂരമായി കൊലചെയ്യപ്പെട്ടത്​. തിങ്കളാഴ്​ച രാത്രി വീടിന്​ പുറത്താണ്​ അവർ കിടന്നുറങ്ങിയിരുന്നത്​. അർദ്ധരാത്രിക്ക്​ ശേഷമാണ്​ സംഭവം നടന്നിട്ടുള്ളതെന്നും കുടുംബാംഗങ്ങൾ ​പൊലീസിനെ അറിയിച്ചു. ചൊവ്വാഴ്​ച രാവിലെ വീടിനു സമീപമുള്ള വയലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. തലക്ക്​ ഗുരുതരമായി പരിക്കേറ്റ നിലയിൽ രക്തത്തിൽ കിടന്നിരുന്ന മൃതദേഹം അർദ്ധനഗ്​നമായിരുന്നു. വൃദ്ധയെ ബാലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതാണെന്ന്​ ആരോപിച്ച്​ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ്​ കൊലപാതകത്തിന്​ കേസെടുത്തിട്ടുണ്ട്​. എന്നാൽ പോസ്​റ്റ്​മോർട്ടത്തിൽ ബാലത്സംഗം നട​ന്നിട്ടുണ്ടോയെന്ന്​ സ്ഥിരീകരിച്ച ശേഷമേ ബലാത്സംഗ കുറ്റത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്യൂവെന്ന്​ പൊലീസ്​ അറിയിച്ചു.

മക്കളാരും അടുത്തില്ല; ഭാര്യ മരിച്ചതോടെ ഒറ്റക്കാകുമെന്ന ഭയം; പാലായിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിങ്ങനെ !

മനസ്സ് മരവിക്കുന്ന കൊലപാതകം നേരിൽ കണ്ട നടുക്കം മാറാതെ കാലടി സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments