HomeNewsLatest Newsകൊച്ചി മെട്രോ ഫെബ്രുവരിയിൽ ഓടിത്തുടങ്ങും

കൊച്ചി മെട്രോ ഫെബ്രുവരിയിൽ ഓടിത്തുടങ്ങും

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫിബ്രവരിയില്‍.എവിടെ വരെയാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
പദ്ധതി പൂര്‍ത്തിയാക്കാന്‍ ജോലികളുടെ വേഗം കൂട്ടണമെന്ന്‌ ഡി.എം.ആര്‍.സിയെ അറിയിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലിയിലെ വേഗക്കുറവ് പദ്ധതിയെ ബാധിച്ചിട്ടുണ്ട്. മുട്ടത്ത് കുറച്ച് ജോലി കൂടി ബാക്കിയുണ്ട്. തൊഴിലാളി ക്ഷാമവും പദ്ധതിക്ക് തടസ്സമാണ്. കൂടാതെ ട്രയല്‍ റണ്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ സ്‌റ്റേഷനുകളില്‍ കുറച്ച് ജോലിയും ശേഷിക്കുന്നുണ്ട്.. 2016 ജൂണില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് ഡി.എം.ആര്‍.സി അറിയിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments