HomeNewsLatest Newsജയലളിതയുടെ രാഷ്ട്രീയ ഉപദേശകനും സിനിമാതാരവുമായ ചോ രാമസ്വാമി അന്തരിച്ചു; അന്ത്യം അപ്പോളോയിൽ വച്ചുതന്നെ

ജയലളിതയുടെ രാഷ്ട്രീയ ഉപദേശകനും സിനിമാതാരവുമായ ചോ രാമസ്വാമി അന്തരിച്ചു; അന്ത്യം അപ്പോളോയിൽ വച്ചുതന്നെ

പ്രശസ്ത തമിഴ് സാഹിത്യകാരനും സിനിമാതാരവും തമിഴ് മാസിക തുഗ്ലക്കിന്റെ പത്രാധിപരുമായ ചോ രാമസ്വാമി (82) അന്തരിച്ചു. പുലര്‍ച്ചെ 4.30ഓടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സിനിമാ നടന്‍, നാടക നടന്‍, സംവിധായകന്‍, രചയിതാവ്, സംഘാടകന്‍, പത്രാധിപര്‍, പ്രസംഗകന്‍, ഒരുവലിയ ബിസിനസ്സ് സ്ഥാപനത്തിന്റെ നിയമോപദേഷ്ടാവ് തുടങ്ങി ഒട്ടേറെ നിലകളില്‍ അറിയപ്പെട്ട വ്യക്തിയാണ് ചോ. ഏതാണ്ട് ഇരുപത് വര്‍ഷക്കാലം തമിഴ് സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

 

 

 

1934 ഒക്‌ടോബര്‍ 5ന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമി ജനിച്ചത്. 170 സിനിമകളില്‍ ചോ അഭിനയിച്ചു. പിന്നീട്, സിനിമ സ്വയം മതിയാക്കി. 23 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. 4000 വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. തുഗ്ലക്ക് വാരികയുടെ സ്ഥാപക എഡിറ്ററായിരുന്നു. ദീര്‍ഘകാലം ജയലളിതയുടെ രാഷ്ട്രീയ ഉപദേശകനുമായിരുന്നു.

ട്രെയിൻ യാത്രയ്ക്കിടയിൽ വീട്ടമ്മ പരിചയപ്പെട്ട സുദീപ് ചെയ്തകാര്യങ്ങൾ അവർ വിവരിച്ചത് കേട്ടാൽ നടുങ്ങും !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments