HomeNewsLatest Newsഇന്ന് നിങ്ങളുടെ മൊബൈൽ കൂട്ടത്തോടെ ശബ്ദിക്കും, വിറയ്ക്കും; പരിഭ്രമിക്കേണ്ടെന്ന് കേന്ദ്ര ടെലികോം വകുപ്പ് 

ഇന്ന് നിങ്ങളുടെ മൊബൈൽ കൂട്ടത്തോടെ ശബ്ദിക്കും, വിറയ്ക്കും; പരിഭ്രമിക്കേണ്ടെന്ന് കേന്ദ്ര ടെലികോം വകുപ്പ് 

ഇന്ന് കേരളത്തിലെ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര ടെലികോം വകുപ്പാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാ​ഗമായാണ് മൊബൈൽ ഫോണുകളിൽ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കുക എന്ന്കേന്ദ്ര ടെലികോം വകുപ്പിൻ്റെ മുന്നറിയിപ്പ് നൽകി. 31-10-2023 പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെ ഫോണുകള്‍ ശബ്ദിക്കുകയും വിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചേക്കും. ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇതൊരു അടിയന്തരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും ടെലികോം വകുപ്പ് വ്യക്തമാക്കുന്നു.

പൊതുജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായ അല‌ര്‍ട്ടുകള്‍ നല്‍കുന്നതുമാണ് സെല്‍ ബ്രോഡ്‌കാസ്റ്റിംഗ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലര്‍ട്ടിലൂടെ ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. അടിയന്തിര ഘട്ടങ്ങളിൽ ഏത് മൊബൈൽ നെറ്റ് വർക്ക്‌ ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങൾ അയയ്ക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈൽ ഓപ്പറേറ്റർമാർക്ക് സാധിക്കും.

അലാറം പോലുള്ള ശബ്ദമാകും ഫോണില്‍ വരിക. കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഒരുമിച്ച്‌ ശബ്ദിക്കും. യഥാര്‍ത്ഥ മുന്നറിയിപ്പല്ലെന്ന ബോധ്യം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്നതിനായി ‘സാമ്ബിള്‍ ടെസ്റ്റ് മെസേജ്’ എന്ന ലേബല്‍ നല്‍കണമെന്ന് കേന്ദ്ര മന്ത്രാലയം നി‌ര്‍ദേശം നല്‍കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ച് ശബ്ദിച്ചിരുന്നു. അലാറം പോലെയുള്ള ഉച്ചത്തിലുള്ള ബീപ് അലേർട്ടും അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments