HomeNewsLatest Newsഅരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; രാഷ്ട്രപതി ഭരണം സുപ്രീം കോടതി റദ്ദാക്കി

അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; രാഷ്ട്രപതി ഭരണം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: ഉത്തരാഖണ്ഡിനു പിന്നാലെ അരുണാച പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം കൈപ്പടിയില്‍ ഒതുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനു തിരിച്ചടി. അരുണാചൽ പ്രദേശിലെ കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തന്ത്രത്തിനാണു തിരിച്ചടി. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി റദ്ദാക്കി. സർക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണറുടെ നടപടിയും കോടതി റദ്ദാക്കി. മാത്രമല്ല, നബാംതൂക്കിയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു.

 

 

പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംതൂക്കി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമെന്നും ചരിത്രപരമായ വിധിയാണെന്നും മുൻ മുഖ്യമന്ത്രി നബാംതൂക്കി പ്രതികരിച്ചു. കഴിഞ്ഞ ഡിസമ്പര്‍ 16ന് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി 11 ബി.ജെ.പി എം.പിമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കുമൊപ്പം ചേര്‍ന്ന് സ്പീക്കറെ ഇംപീച് ചെയ്തതാണ് അരുണാചലില്‍ പ്രതിസന്ധിയുണ്ടാക്കിയത്. സ്പീക്കറുടെ അനുമതിയില്ലായെ ഗവര്‍ണര്‍ ഇതിനായി നിയമസഭക്ക് പുറത്ത് ഒരു ഹോട്ടലില്‍ നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ജനുവരി 26ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഫെബ്രുവരി 18ന് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് വിമത നേതാവ് കലിഖോ പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. 20 കോണ്‍ഗ്രസ് വിമതരുടെയും 11 ബി.ജെ.പി അംഗങ്ങളുടെയും പിന്തുണ പുലിനുണ്ടായിരുന്നു.

കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥികളുടെ ദേഹത്തേയ്ക്ക് കാര്‍ പാഞ്ഞു കയറി 2 കുട്ടികൾക്കു ദാരുണാന്ത്യം

കണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ; പിണറായി വിജയൻ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments