HomeNewsLatest Newsഅസാധു നോട്ടുകള്‍ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണം; 5000 രൂപയ്ക്കു മുകളിൽ നിക്ഷേപിക്കൽ ഇനി ഒറ്റത്തവണ...

അസാധു നോട്ടുകള്‍ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണം; 5000 രൂപയ്ക്കു മുകളിൽ നിക്ഷേപിക്കൽ ഇനി ഒറ്റത്തവണ മാത്രം

ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും കടുത്ത നിയന്ത്രണവുമായി കേന്ദ്രധനമന്ത്രാലായം. ഡിസംബർ 30 വരെയുള്ള നിക്ഷേപങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 5000 രൂപയിൽ കൂടുതലുള്ള പിൻവലിച്ച 500, 1000 രൂപ നോട്ടുകൾ ഇനി ഒരിക്കൽ മാത്രമേ അക്കൗണ്ടിലിടാനാകൂ. നിലവിൽ അക്കൗണ്ട് നിക്ഷേപങ്ങൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നില്ല. പഴയ നോട്ടുകളടക്കം എത്ര രൂപ വേണമെങ്കിലും അക്കൗണ്ടിലിടാമായിരുന്നു.

 

 

 

ബാങ്ക് അക്കൗണ്ടുകളിൽ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
5000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനെത്തുന്നവർ ഇത്രയും നാളും എന്തുകൊണ്ടാണ് നിക്ഷേപിക്കാതിരുന്നതെന്ന വിശദീകരണം നൽകേണ്ടിവരും. ഇത് തൃപ്തിപ്പെടുത്തുന്നതാണെങ്കിൽ മാത്രമേ പണം അക്കൗണ്ടിൽ നിക്ഷേപിക്കൂ. കെവൈസി മാനദണ്ഡങ്ങൾ പാലിച്ച അക്കൗണ്ടുകളിൽ മാത്രമേ ഇത്തരത്തിൽ പണം ഇടാനാകൂവെന്നും കേന്ദ്രം നിർദേശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments