HomeNewsLatest Newsരാജ്യത്തുള്ളവരിൽ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍: വിവാദ പ്രസ്താവനയുമായി വീണ്ടും ബാബ രാംദേവ്

രാജ്യത്തുള്ളവരിൽ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍: വിവാദ പ്രസ്താവനയുമായി വീണ്ടും ബാബ രാംദേവ്

ഇന്ന് രാജ്യത്തുള്ളവരിൽ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍ ആണെന്ന് ബാബ രാംദേവ്. രാഷ്ട്രീയത്തില്‍ ചേരുന്നതിന് എനിക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തെ 99 ശതമാനം രാഷ്ര്ടീയക്കാരും കള്ളന്മാരാണെന്നും, അവസരം കിട്ടിയാല്‍ അഴിമതിക്കാരായ രാഷ്ര്ടീയക്കാരെ പുറത്താക്കുന്നതില്‍ ഞാന്‍ ഒരിക്കലും മടി കാണില്ലായെന്നും രാംദേവ് വ്യക്തമാക്കി. ഗുര്‍മീത് റാം റഹീം സിംഗിനെ പോലെയുള്ള ആള്‍ ആള്‍ദൈവങ്ങള്‍ ഇനിയും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുമെന്നും, ഒരു സന്യാസി ബഹുമാനിക്കപ്പെടണമെകില്‍ സന്യാസിയെ പോലെ പെരുമാറണം എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. കിഷാങ്കദ് ഗുരുകുലത്തിലെ അനുയായികളോടും വിദ്യാര്‍ഥികളോടും സംസാരിക്കുകയായിരുന്നു ബാബ രാംദേവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments