HomeNewsLatest Newsതോമസ് ചാണ്ടിയുടെ ഭൂമി വിഷയം: രാജി അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ച് സിപിഐ

തോമസ് ചാണ്ടിയുടെ ഭൂമി വിഷയം: രാജി അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ച് സിപിഐ

തോമസ് ചാണ്ടിയുടെ രാജിക്കാര്യവുമായി ബന്ധപ്പെട്ട് സിപിഐഎം എന്‍സിപിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. എല്‍ഡിഎഫ് യോഗത്തിന് മുമ്പായിരിക്കും ചര്‍ച്ച. രാജി അനിവാര്യമാണെന്ന നിലപാടില്‍  ഉറച്ച് നില്‍ക്കുകയാണ് സിപിഐ. തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കാന്‍ എന്‍സിപി കൂടുതല്‍ സമയം ആവശ്യപ്പെടും. ഉച്ചയ്ക്ക് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് അറിയിക്കും. ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് നേതൃയോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് എന്‍സിപി അറിയിച്ചു.

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണിക്ക് എകെജി സെന്ററിലാണ് അടിയന്തര ഇടതുമുന്നണി നേതൃയോഗം. ജില്ല കലക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് സര്‍ക്കാറിന് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് നിയമോപദേശം നല്‍കിയിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നും എജി വ്യക്തമാക്കിയിട്ടുണ്ട്.

എജിയുടെ നിയമോപദേശവും എതിരായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയോട് ഇടതുമുന്നണി നേതൃയോഗം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും. കൈയേറ്റം വ്യക്തമായ സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടുകഴിഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനം തോമസ് ചാണ്ടി ഉയര്‍ത്തിയതോടെ സിപിഐ നിലപാട് കര്‍ക്കശമാക്കി. എജിയുടെ റിപ്പോര്‍ട്ടും എതിരായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സമിതിയിലും ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ മുന്നണി ബന്ധവും സര്‍ക്കാര്‍ കാര്യവുമായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താന്‍ എല്‍ഡിഎഫിനെ ചുമതലപ്പെടുത്തി സിപിഐഎം സംസ്ഥാന സമിതി തീരുമാനമെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments