HomeFaithഒരു മിനിറ്റു കൊണ്ട്1000 ശുദ്ധീകരണ ആത്മാക്കളെ സ്വർഗത്തിലേക്ക് ആനയിക്കാൻ ശക്തിയുള്ള പ്രാർത്ഥന;വി. ജെർത്രുദിനോട് സ്വർഗം വെളിപ്പെടുത്തിയ...

ഒരു മിനിറ്റു കൊണ്ട്1000 ശുദ്ധീകരണ ആത്മാക്കളെ സ്വർഗത്തിലേക്ക് ആനയിക്കാൻ ശക്തിയുള്ള പ്രാർത്ഥന;വി. ജെർത്രുദിനോട് സ്വർഗം വെളിപ്പെടുത്തിയ അത്ഭുത പ്രാർഥന

വി. ജെർത്രുദിനോട് കർത്താവ് പറഞ്ഞു, ഈ പ്രാർഥന ഓരോ പ്രാവശ്യം ചോല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധികരണ സ്ഥലത്ത് നിന്നുംസ്വർഗത്തിലേക്ക് ഞാൻ കൊണ്ട് പോകുന്നു. ലോകത്തിലെ ആയിരം പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുന്നു.

“നിത്യപിതാവേ അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക രക്ഷകനും കർത്താവുമായ ഈശോ മിശിഹായുടെ പരിശുദ്ധമായ തിരുരക്തം ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബാലികളോട് ചേർത്ത് ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ലോകം മുഴുവനിലും ഉള്ള സകല പാപികൾക്ക് വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്ക് വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുമുള്ള സകല പാപികൾക്ക് വേണ്ടിയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു.”

1 സ്വര്ഗസ്ഥ 1നൻമ 1ത്രിത്വ.

ശുദ്ധീകരണാത്മാക്കള്‍ അതിതീവ്രമായ വേദന അനുഭവിക്കുന്നവരാണ്. അവ ലഘൂകരിക്കാന്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കു സാധ്യമല്ല. പക്ഷേ, അവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവരായ നമുക്കു സാധിക്കും. ഈ സഹായം ക്രിസ്തീയ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രവൃത്തിയത്രേ. എങ്ങനെയൊക്കെ ഈ ആത്മാക്കളെ സഹായിക്കാമെന്ന് പരിശോധിക്കാം.

(1) അവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിച്ചുകൊണ്ട്. ദിവ്യബലി യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ അതേ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ മരിച്ചവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിക്കുവാന്‍ നാം ശ്രദ്ധിക്കണം. മരിച്ച കാരണവന്മാര്‍ക്കുവേണ്ടി മക്കള്‍ ദിവ്യബലികള്‍ നടത്തേണ്ടതാണ്. കുര്‍ബാനയ്ക്കു പണം നല്കുക, കുര്‍ബാനയില്‍ ഭക്തിപൂര്‍വം പങ്കുചേരുക എന്നിവയാണ് നാം ചെയ്യേണ്ടത്. മരിച്ചവര്‍ക്കുവേണ്ടി ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കുക എന്നത് വിശ്വാസികള്‍ അനേകം നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോരുന്ന വലിയ സത്കൃത്യമാണ്. കഴിവുള്ളവര്‍ അതു ചെയ്യിക്കുക.

(2) ഉപവാസം, ദാനധര്‍മങ്ങള്‍, ത്യാഗപ്രവൃത്തികള്‍, ആശാനിഗ്രഹം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുടെ കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. മാതാവിന്റെ ജപമാല, കുരിശിന്റെവഴി ഇവ പ്രത്യേകം ശ്രദ്ധിക്കുക.

(3) ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് പരേതാത്മാക്കളുടെ പാപപരിഹാരം സാധിക്കാം. ദണ്ഡവിമോചനങ്ങള്‍ പ്രാപിക്കുമ്പോള്‍ അവ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായിത്തീരുന്നു. ഈ പരിഹാരഫലങ്ങളെ മരിച്ചവര്‍ക്കുവേണ്ടി നമുക്കു കാഴ്ചവയ്ക്കാം.

വി. ജെർത്രുദിനെപ്പറ്റി അറിയാം:

വി. ജെര്ത്രൂദ് സാക്സണിയില് ഒരു കുലീന കുടുംബത്തിൽ ജനിച്ചു. അഞ്ചു വയസ്സുള്ളപ്പോൾ അവളെ ബെനഡിക്ടന് ആശ്രമത്തിൽ വി. മെക്ടില്ഡിന്റെ സംരക്ഷണത്തിൽ ഏല്പിച്ചു. പ്രസ്തുത ആശ്രമത്തിൽ അവൾ സുന്ദരകലകളിൽ അതിവേഗം പുരോഗമിച്ചു. 26ാമത്തെ വയസ്സുമുതൽ മരണംവരെ തുടർച്ചയായി പല വിശുദ്ധ കാഴ്ചകളും അവൾക്കുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments