HomeNewsLatest Newsഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ്ക്കള്‍ വട്ടം ചാടി; ഓട്ടോമറിഞ്ഞ് ഡ്രൈവറുടെ വൃക്ക തകര്‍ന്നു

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ്ക്കള്‍ വട്ടം ചാടി; ഓട്ടോമറിഞ്ഞ് ഡ്രൈവറുടെ വൃക്ക തകര്‍ന്നു

കൊച്ചി: തെരുവുനായ്ക്കള്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് ഓട്ടോമറിഞ്ഞ് ദേഹത്തു വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. ഓട്ടോ ഡ്രൈവര്‍ പിറവം സ്വദേശി ഷൈമോന്റെ (40) വൃക്ക തകര്‍ന്നു. പരിശോധനയില്‍ ആന്തരിക രക്തസ്രാവമുള്ളതായും ഇടതുവൃക്ക തകരാറിലായതായും കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെ എറണാകുളം കച്ചേരിപ്പടിയില്‍ യാത്രക്കാരുമായി പോകുമ്ബോഴായിരുന്നു സംഭവം. റോഡില്‍ കടിപിടി കൂടുകയായിരുന്ന രണ്ട് നായ്ക്കള്‍ പെട്ടെന്ന് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. ഇതേതുടർന്ന് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് ഓട്ടോറിക്ഷ കീഴ്മേല്‍ മറിഞ്ഞ് ഷൈമോന്റെ ശരീരത്തിലേക്ക് വീണത്. ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ വൃക്കം നീക്കം ചെയ്യാതെ മറ്റു വഴിയില്ലായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്തു.

 

 

 

രണ്ട് സ്ത്രീകളും ഒരു കുട്ടിയും സംഭവ സമയത്ത് ഓട്ടോറിക്ഷയിലുണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചികിത്സയിൽ കഴിയുന്ന ഷൈമോൻറെ അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഷൈമോന്‍. തകരാറിലായ വൃക്ക ബന്ധുക്കളെ അറിയിച്ചശേഷം നീക്കം ചെയ്തു. ഷൈമോന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ഷൈമോന്റെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments