HomeNewsLatest Newsബ്രസൽസ് വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം; 13 പേർ മരിച്ചു

ബ്രസൽസ് വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം; 13 പേർ മരിച്ചു

ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം. 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണെന്ന് ബെൽജിയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള റെയിൽ സർവീസ് താൽകാലികമായി നിർത്തിവെച്ചു. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ബ്രസൽസിലെ സാവെന്‍റം വിമാനത്താവളത്തിലെ ടെർമിനലിൽ ഇരട്ട സ്ഫോടനങ്ങൾ നടന്നത്. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. ഇവിടെ ഉണ്ടായിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. നിരവധി യാത്രക്കാർ ടെർമിനലിന് പുറത്തേക്ക് ഒാടി രക്ഷപ്പെടുകയും ചെയ്തു. സ്ഫോടനത്തിന് ശേഷമുള്ള പുക കാരണം ടെർമിനിലിലെ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments