HomeNewsLatest Newsമന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ല; 48 മണിക്കൂറിനകം പുറത്തറിയിക്കും; പിണറായി വിജയൻ

മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ല; 48 മണിക്കൂറിനകം പുറത്തറിയിക്കും; പിണറായി വിജയൻ

തിരുവനന്തപുരം:മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഉത്തരവായതിനുശേഷം മാത്രമായിരിക്കും അവ പുറത്തറിയിക്കുക. എന്നാൽ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂ. 48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങും. സർക്കാരിന്റെ വെബ്സൈറ്റുകളിൽ അവ ലഭ്യമാകും.

 
വിവരാവകാശ നിയമത്തിലും ഇതേ നിയമങ്ങൾ തന്നെയാണ് പറയുന്നതെന്നും വിവരങ്ങൾ പുറത്തറിയിക്കില്ലെന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പിണറായി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ നൽകുന്നതിൽ കൂടുതൽ വ്യക്തത വേണം. അതിനാലാണ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാനുവൽ ഭേദഗതി നൽകിയിട്ടുണ്ട്. നിയമം മുഴുവൻ ഉൾക്കൊണ്ടാണ് കമ്മിഷൻ ഉത്തരവിറക്കിയതെന്നു കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

 

ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമാണെന്നു നിലവിൽ ഉള്ളതെന്ന് പ്രതിപക്ഷ എംഎൽഎ വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്നില്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്. അദ്ദേഹം പറഞ്ഞു.

പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

പ്രണയത്തിന്റെ തുടക്കം ഹൃദയത്തിൽ നിന്നോ തലച്ചോറിൽ നിന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments