ജിഷ വധക്കേസ് പ്രതിയുമായി പോലീസ് ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിൽ ജിഷയുടെ അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ല ജയിലിൽ ആയിരുന്നു തിരിച്ചറിയൽ പരേഡ്. മജിസ്ട്രേട്ട് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്ലാമിനൊപ്പം രൂപസാദൃശ്യമുള്ളവരെയാണ് പരേഡില്‍ നിര്‍ത്തിയത്. അമീറുലിനെ തിരിച്ചറിയാന്‍ ഒരു സാക്ഷിയെ മാത്രമാണ് പൊലീസ് എത്തിച്ചിരുന്നത്. ജിഷയുടെ അയല്‍വാസിയായ സ്ത്രീയാണിത്. ജിഷയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആറു പ്രധാന സാക്ഷികളാണ് കേസിലുള്ളത്.
എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന കുന്നുംപുറം മജിസ്ട്രേട്ട് കോടതിക്കാണ് നിര്‍ദേശം നല്‍കിയത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: