HomeNewsLatest Newsപരവൂർ ദുരന്തത്തിൽ പൊള്ളലേറ്റവർക്ക്‌ ആശ്വാസവുമായി മമ്മൂട്ടിയുടെ മരുന്ന് വിതരണം

പരവൂർ ദുരന്തത്തിൽ പൊള്ളലേറ്റവർക്ക്‌ ആശ്വാസവുമായി മമ്മൂട്ടിയുടെ മരുന്ന് വിതരണം

പരവൂർ ദുരന്തത്തിൽ പൊള്ളലേറ്റവർക്ക്‌ ആശ്വാസവുമായി മമ്മൂട്ടിയുടെ മരുന്ന് വിതരണം. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ഈ വിവരം അറിയിച്ചത്‌.

 
മമ്മൂട്ടിയുടെ പോസ്റ്റ്‌ ഇങ്ങനെ: കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻനഷ്ടമായവർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവർക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവർക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാൻ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുർവേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകൾ നിർമിക്കുന്നുണ്ട്. ഞങ്ങളുടെ ജീവനക്കാർ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവർക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

mammoottyJ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments