HomeNewsLatest Newsഅഭിലാഷ് ടോമി ഉടൻ ഇന്ത്യയിലെത്തും; ആരോഗ്യനില അതിവേഗം മെച്ചപ്പെടുന്നു

അഭിലാഷ് ടോമി ഉടൻ ഇന്ത്യയിലെത്തും; ആരോഗ്യനില അതിവേഗം മെച്ചപ്പെടുന്നു

ലോകം ചുറ്റിയുള്ള പായ് വഞ്ചി സഞ്ചാരമത്സരത്തിനിടെ പരുക്കേറ്റ മലയാളി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമി ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തും.അഭിലാഷുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി ‘ട്വിറ്ററി’ല്‍ കുറിച്ചു. ഇന്ത്യക്കാര്‍ മുഴുവന്‍ അദ്ദേഹം പെട്ടെന്ന് സുഖപ്പെടാന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും രക്ഷാദൗത്യത്തിലുണ്ടായിരുന്ന സംഘത്തിന് ആശംസയര്‍പ്പിക്കുന്നതായും കുറിപ്പില്‍ മോദി പറഞ്ഞു. അഭിലാഷ് ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററില്‍ പങ്കുവച്ചു.

നാവികസേനയുടെ ഐ.എന്‍.എസ്. സത്പുര ഇന്ന് ആംസ്റ്റര്‍ഡാം ദ്വീപിലെത്തും.ഇന്നുത്തന്നെ അഭിലാഷ് ടോമിയുമായി തിരികെ മടങ്ങുമെന്നാണ് വിവരം. ഒരാഴ്ചക്കുള്ളില്‍ അഭിലാഷിനെ ഇന്ത്യയിലെത്തിക്കാമെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. അഭിലാഷ് ടോമി യാത്രചെയ്ത പായ് വഞ്ചി തൂരിയ അറ്റകുറ്റപ്പണി ചെയ്യാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയെന്നും നാവികസേന അറിയിച്ചു.

ദ്വീപില്‍ വിമാനമിറങ്ങാന്‍ സൗകര്യമില്ലാത്തതിനാല്‍ കടല്‍മാര്‍ഗമേ യാത്ര സാധ്യമാകൂ. മൊറീഷ്യസില്‍ വിശദപരിശോധനയ്ക്കു ശേഷം അനുമതി ലഭിച്ചാല്‍ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും പരിഗണിക്കും. ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു വരുന്നതായി അഭിലാഷിനോടു സംസാരിച്ച വൈസ് അഡ്മിറല്‍ പി.അജിത്കുമാര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments