HomeNewsLatest Newsമഹാരാഷ്ട്രയിൽ സൂര്യാഘാതമേറ്റ് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവർ സർക്കാർ പരിപാടിക്കെത്തിയവർ; നൂറിലധികം പേർ പൊള്ളലേറ്റ് ആശുപത്രിയിൽ

മഹാരാഷ്ട്രയിൽ സൂര്യാഘാതമേറ്റ് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവർ സർക്കാർ പരിപാടിക്കെത്തിയവർ; നൂറിലധികം പേർ പൊള്ളലേറ്റ് ആശുപത്രിയിൽ

നവി മുംബൈയിലെ കാർ​ഗറിൽ വെച്ച് നടന്ന മഹാരാഷ്ട്ര ഭൂഷൺ ദിന ചടങ്ങിൽ പങ്കെടുത്തവരിൽ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു. . ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർ എംജിഎം കാമോഥെ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 11:30 ന് ആരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് അവസാനിച്ചത്. മ്മേളനം നടന്ന സ്ഥലത്ത് 38 ഡി​ഗ്രി ചൂട് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ പങ്കെടുത്ത പലർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. 125 ഓളം പേർക്ക് തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് അപകടമുണ്ടായത്. സാമൂഹിക പ്രവർത്തകൻ അപ്പാസാഹേബ് ധർമ്മാധികാരി എന്ന ദത്താത്രേയ നാരായൺ ധർമ്മാധികാരിയെ ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. സൂര്യാഘാതത്തെ തുടർന്ന് ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments