HomeNewsLatest Newsമാണി കോഴ വാങ്ങിയതിനു തെളിവുണ്ട്; പണം വാങ്ങിയത് രണ്ടുതവണ

മാണി കോഴ വാങ്ങിയതിനു തെളിവുണ്ട്; പണം വാങ്ങിയത് രണ്ടുതവണ

തിരുവനന്തപുരം: ബാർ കോഴ ക്കേസിൽ മന്ത്രി കെ എം മാണി കോഴ വാങ്ങിയ ത്തിനു പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധിപകർപ്പിൽ നിർണായക പരാമർശം നടത്തിയത്.
മന്ത്രി കോഴവാങ്ങി എന്നതിന് തെളിവുണ്ട്. രണ്ടു പ്രാവശ്യമായി കോഴ വാങ്ങി എന്നതിനാണ് തെളിവുള്ളത്. 2014 മാർച്ച്‌ 22 നു 15 ലക്ഷം രൂപയും ഏപ്രിൽ 12 നു 10 ലക്ഷം രൂപയും വാങ്ങി എന്നതിന് തെളിവുണ്ട്. കോടതി നിരീക്ഷിച്ചു.

വിജിലൻസ് ഡയറക്ടർ വിൻസണ്‍ എം. പോളിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണ ഉദ്യോ ഗസ്ഥൻ കഴിവിന്റെ പരമാവധി അന്വേഷിച്ചു. എന്നാൽ വാസ്തുതാ റിപ്പോട്ടിലെ കണ്ടെത്തലുകളും തെളിവുകളും അവഗണിക്കപ്പെട്ടു. കോടതി പറഞ്ഞു.

തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ അടക്കം പതിനൊന്നോളം പേരുടെ ഹർജികളാണ് കോടതി പരിഗണിച്ചത്. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു വിജിലൻസ് എസ്പി: ആർ.സുകേശന്റെ ആദ്യറിപ്പോർട്ട്. എന്നാൽ മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ കർശനനിർദേശം നൽകുകയായിരുന്നു. ഇതാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.

തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വന്ന വിജിലൻസ് കോടതി ഉത്തരവ് ചൂടേറിയ പ്രചാരണ വിഷയമാകും. പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.  തുടർന്ന് 2014 ഡിസംബർ 10ന് മാണിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബാർ കോഴക്കേസിന്റെ നാൾ വഴികൾ

∙ 2014 നവംബർ ഒന്ന്: പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശിന്റെ ആരോപണം

∙ 2015 മാർച്ച് 27: പുതിയ അബ്കാരി വർഷത്തിൽ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കിക്കൊടുക്കേണ്ടെന്ന് എക്സൈസ് കമ്മിഷണറുടെ സർക്കുലർ.

∙ 2015 മാർച്ച് 30: ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി. കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയായിരുന്നു മൊഴി

∙ മാർച്ച് 31: പഞ്ചനക്ഷത്രത്തിനു താഴെ ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.

∙ മെയ് 18: ഏക ദൃക്സാക്ഷിയായ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കി

∙ മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയിൽ തെളിഞ്ഞെന്ന വാർത്ത പുറത്തുവന്നു. പ്രതിഷേധവുമായി മാണിയും കേരള കോൺഗ്രസ് പാർട്ടിയും രംഗത്ത്

∙ മെയ് 26: മൊഴി ചോർന്ന വാർത്ത അന്വേഷിക്കാൻ അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു. പിന്നാലെ നുണപരിശോധന ഫലം കോടതി പുറത്തുവിട്ടു

∙ ജൂൺ 3: മാണിക്കെതിരെ ശ്കതമായ തെളിവുണ്ടെന്നും കുറ്റപത്രം നൽകാമെന്നും എസ്പി ആർ,സുകേശന്റെ റിപ്പോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് വിൽസൺ എം.പോൾ.

∙ ജൂലൈ 7: മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുകേശൻ വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി

∙ ഒക്ടോബർ 29: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്.

RELATED ARTICLES

Most Popular

Recent Comments