HomeNewsLatest Newsമാണിയുടെ നില പരുങ്ങലില്‍; സര്‍ക്കാരിന് കനത്ത പ്രഹരം

മാണിയുടെ നില പരുങ്ങലില്‍; സര്‍ക്കാരിന് കനത്ത പ്രഹരം

കൊച്ചി: മന്ത്രിസ്ഥാനത്ത് കെ.എം മാണി തുടരുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന കോടതിയുടെ പരാമര്‍ശം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ രാജി ആവശ്യവുമായി രംഗത്തെത്തി. മന്ത്രിസ്ഥാനത്ത് മാണി തുടരുന്നത് അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നുവെന്നാണ് കോടതി പറഞ്ഞത്.

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന കോടതി പരാമര്‍ശത്തിലൂടെ മാണിയുടെ ധാര്‍മികതയേയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ബാര്‍കോഴക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് വിജിലന്‍സ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് ഹാജരായത്.

മാണി രാജിവെക്കണമെന്ന ആവശ്യവുമായി ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍, കെ.പി അനില്‍കുമാര്‍ തുടങ്ങിയ കോണ്‍ഗ്രസിലെ രണ്ടാം നിരയിലുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മാണിയെ സംരക്ഷിച്ചുകൊണ്ടുള്ള മുതിര്‍ന്ന നേതാക്കളുടെ നയത്തിന് വിരുദ്ധമായാണ് യുവ നേതാക്കള്‍ രംഗത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments