HomeNewsLatest Newsബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചു കൊല്ലണം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന വിവാദത്തിൽ

ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചു കൊല്ലണം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന വിവാദത്തിൽ

ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി. ബസിര്‍ഹാത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിി സയന്തന്‍ ബസു ആണ് വിവാദ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്ത് പിടിച്ചെടുക്കാന്‍ ഗുണ്ടകള്‍ ശ്രമിച്ചാല്‍ അവരെ സിആര്‍പിഎഫ് വെടിവച്ചു കൊല്ലണമെന്നാണ് സയന്തന്‍ ബസു ആവശ്യപ്പെട്ടത്.

ബിജെപി പ്രവര്‍ത്തകരോട് പറയുകയാണ്. മര്‍ദനമേറ്റാല്‍ കരയാന്‍ നില്‍ക്കരുത്. തിരിച്ചടിക്കണം. പാവപ്പെട്ടവരെയും നിരപരാധികളെയും ആക്രമിക്കരുത്. എന്നാല്‍ കുഴപ്പക്കാരെ വെറുതെ വിടുകയും ചെയ്യരുത്. നിങ്ങള്‍ ഒരിക്കല്‍ മാത്രമേ മരിക്കൂ. കൊല്ലാന്‍വരുന്നവര്‍ നിങ്ങളെ കൊല്ലുന്നതിനുമുമ്പ് അവരെ ഇല്ലാതാക്കണം അദ്ദേഹം പറഞ്ഞു

ബൂത്ത് പിടിച്ചെടുക്കുന്നവരുടെ കാലില്‍ അല്ല ഹൃദ!യത്തിലേക്ക് തന്നെ ബുള്ളറ്റ് അയക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു. ബസിര്‍ഹാതില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ബൂത്തുകള്‍ കൈയേറിയതായി അദ്ദേഹം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments