HomeNewsഈ 12 കാര്യങ്ങൾ നിങ്ങളെ നല്ല മാതാപിതാക്കളാക്കും ! തീർച്ച

ഈ 12 കാര്യങ്ങൾ നിങ്ങളെ നല്ല മാതാപിതാക്കളാക്കും ! തീർച്ച

മികച്ച രക്ഷാകര്‍ത്താവാകുക എന്നത് ഏതൊരു അച്ഛന്‍റെയും അമ്മയുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിനുള്ള ശ്രമം പലപ്പോഴും മാതാപിതാക്കള്‍ക്ക് തന്നെയോ അല്ലെങ്കില്‍ മക്കള്‍ക്കോ അമിത സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്. എന്നാല്‍ അധികാരം പ്രയോഗിക്കാതെയോ അമിതഭാരം ചുമക്കാതെയോ ഒരു നല്ല രക്ഷാകര്‍ത്താവാകാന്‍ കഴിയും. എന്ത്‌ ചെയ്യണം, എങ്ങനെ ചെയ്യണം എന്ന്‌ പറയുന്നതിന്‌ മുമ്പ്‌ കുട്ടികള്‍ക്ക്‌ പറയാനുള്ളത്‌ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നവര്‍ക്കേ നല്ല മാതാപിതാക്കള്‍ ആകാന്‍ കഴിയൂ. നല്ല മാതാപിതാക്കളാകാൻ വേണ്ട ഈ 12 കാര്യങ്ങൾ ശ്രദ്ധിക്കൂ:
1. ജ്ഞാന പുസ്തകങ്ങളും മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ശാസ്ത്ര ഗ്രന്ഥങ്ങളും വീട്ടിൽ സൂക്ഷിക്കുക. അത് കുട്ടികൾക്ക് നല്ല അറിവുകൾ പകർന്നു കൊടുക്കും. ചീത്ത പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് വൈക്കോലിൽ അഗ്നി സൂക്ഷിക്കുന്നതിന് തുല്യമാണ്.

 

2. കുട്ടികളോടു കാണിക്കുന്ന അമിത കാർക്കശ്യവും അധിക ലാളനയും വിനയാണ്. അമിത വാത്സല്യം കുട്ടികളെ അഹങ്കാരികളാക്കിയേക്കാം. കുട്ടികളെ അമിതമായി ശിക്ഷിക്കുന്നത് അവരിൽ അരക്ഷിതാബോധവും സ്വഭാവ വൈകല്യങ്ങളും ഉണ്ടാക്കും.

 

3. മാതാപിതാക്കൾ തമ്മിൽ പരസ്പര ബഹുമാനവും സ്നേഹവും ആദരവും കാണിക്കുന്നില്ലെങ്കിൽ മക്കളിൽ നിന്നും അത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

par

4. പരസ്പര സ്നേഹവും വിശ്വാസവും കുട്ടികളിൽ വളർത്തിയെടുക്കണമെങ്കിൽ ആദ്യം മാതാപിതാക്കൾ തമ്മിൽ അതുണ്ടായിരിക്കണം. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹവും കരുതലും കണ്ടു വളരുന്ന മക്കൾ വഴിതെറ്റി പോകില്ല.

 

 

5. വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യരുത്. മക്കൾ അതുകണ്ടു വളരുന്നത് അവരുടെ ഭാവിക്ക് നല്ലതല്ല.

 

6. പാവപ്പെട്ടവരെ നിന്ദിക്കരുത്. അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. ദൈവം അവരുടെ കണ്ണുനീർ കണ്ടാൽ തീർച്ചയായും മക്കൾക്ക് അത് ദോഷമായി ഭവിക്കും.

 

7. കൊച്ചു കുഞ്ഞുങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതി അവരുടെ മുന്നിൽ വച്ച് മറ്റുള്ളവരെ ചീത്ത വിളിക്കുകയും ചീത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്യരുത്.

 

8. മറ്റുള്ളവർക്ക് കുട്ടികളുടെ മുന്നിൽ വച്ച് സഹായങ്ങൾ ചെയ്യുക. അത് കണ്ടു വളരുന്ന കുഞ്ഞുങ്ങളും മറ്റുള്ളവരെ സഹായിക്കാൻ ശീലിക്കും.
9. ധാരാളിത്തവും പിശുക്കും ഒരുപോലെ വിനയാകും. ധാരാളിത്തം നിങ്ങളുടെ കുട്ടിയേയും ധാരാളിയാക്കും. നാളെ ഒരുകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ അവർക്ക് അത് നേരിടാനുള്ള കരുത്തുണ്ടാകില്ല. അതുപോലെ പിശുക്കും നല്ലതല്ല. ആവശ്യത്തിന് മാത്രം പണം ഉപയോഗിക്കാൻ മക്കളെ പഠിപ്പിക്കുക. അവരുടെ ആവശ്യങ്ങൾ നിങ്ങളുടെ പ്രായത്തിൽ നിന്ന് ചിന്തിക്കാതെ കുട്ടികളിലേക്ക് ഇറങ്ങി ചെന്ന് ചിന്തിക്കുക.
10. അനധികൃത മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന സ്വത്ത് മക്കൾക്ക് ഉപകാരപ്പെടില്ല എന്ന കാര്യം ഇപ്പോഴും ഓർക്കുക.
11. ഈശ്വരനോടുള്ള ഭക്തിയും പ്രാർത്ഥനയും ഏതൊരു കുടുംബത്തിന്റെയും അടിത്തറയാണ്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ഇതെല്ലാം ശീലിപ്പിക്കുക. അവർ മനസ്സിൽ നന്മയുള്ളവരായി വളരട്ടെ.

 

12.മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തുക്കൾ ഭാഗം ചെയ്തു കൊടുക്കുക. അല്ലെങ്കിൽ മാതാപിതാക്കളുടെ മരണശേഷം മക്കൾ തമ്മിൽ സ്വത്തുക്കളുടെ പേരിൽ തർക്കമുണ്ടായേക്കാം. അത് ഒഴിവാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

 

പ്രൊഫ. ജോസ്‌ലിൻ ലൂയിസ്,
കൺസൽട്ടന്റ് ഫാമിലി കൗൺസിലർ

 

നിങ്ങളുടെ ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? ഹൃദയം പണിമുടക്കാൻ തുടങ്ങുകയാണ് !

ഇനി ഫോണിന്റെ വിലയില്‍ സ്വന്തമാക്കാം കിടിലൻ ലാപ്ടോപ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments