HomeNewsനിങ്ങളുടെ രക്തഗ്രൂപ്പുകൾ പറയും നിങ്ങളുടെ സ്വഭാവവും വൈകല്യങ്ങളും !

നിങ്ങളുടെ രക്തഗ്രൂപ്പുകൾ പറയും നിങ്ങളുടെ സ്വഭാവവും വൈകല്യങ്ങളും !

നമ്മുടെ രക്ത ഗ്രൂപ്പ് നോക്കി സ്വഭാവം പറയുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. എന്നാല്‍ സത്യമാണ് രക്തഗ്രൂപ്പ് നോക്കി നമ്മുടെ ആരോഗ്യം, സ്വഭാവം, വ്യക്തിത്വം എന്നിവ പറയാന്‍ കഴിയും. ജപ്പാനില്‍ ജന്മനക്ഷത്രത്തിനു പകരം രക്തഗ്രൂപ്പാണ് പല ജ്യോതിഷികളും ഭാവി പ്രവചനത്തിന് ഉപയോഗിക്കുന്നത്.

ഗ്രൂപ്പ് എ
ലോകത്ത്‌ ആകെ 34 ശതമാനം ആളുകൾ ഏ പോസിറ്റിവും 6 ശതമാനം ഏ നെഗറ്റിവും ഉണ്ട്‌ എന്നാണു കരുതുന്നത് എ ബ്ലഡ് ഗ്രൂപ്പ് എയില്‍ പെട്ടവര്‍ പലപ്പോഴും അവരുടെ വികാരങ്ങള്‍ സന്തോഷമായാലും സങ്കടമായാലും പുറത്തു കാണിക്കാത്തവരായിരിക്കും. ഈ ഗ്രൂപ്പുള്ളവർ വളരെ ശാന്ത സ്വഭാവമുള്ളവരായിരിക്കും. എന്നാല്‍ സംഘടനാ പാടവവും പൂര്‍ണതയുമായിരിക്കും ഇവരുടെ കൈമുതല്‍. പക്ഷേ എന്തിനും ഏതിനും ഒരു ചീത്തവശമുണ്ടല്ലോ അതുപോലെതന്നെയാണ് ഇവരുടെ കാര്യത്തിലും അല്‍പം സെന്‍സിറ്റീവ് ായിരിക്കും ഇത്തരക്കാര്‍, മാത്രമല്ല സ്വാര്‍ത്ഥരും. എങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും കുട്ടികളെ പോലെ പെട്ടെന്ന് വിഷമം വരുന്നവരുമായിരിക്കും. എല്ലാവരേക്കാള്‍ നന്നായി തനിക്ക് ജോലി പൂര്‍ത്തിയാക്കണം എന്ന ചിന്താഗതി ഉള്ളവരായിരിക്കും ഇവര്‍.
പെട്ടെന്ന് ദേഷ്യം വരുമെങ്കിലും അതിനെ പ്രകടിപ്പിക്കില്ല. ഏത്‌ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുന്നവരും ഒപ്പം അൽപ്പം ടെൻഷനുള്ളവരുമായിരിക്കും. ഇവരുടെ പ്രണയം പലപ്പോഴും ഇവരില്‍ തന്നെ ഒതുങ്ങി നില്‍ക്കും. ഒരു ബന്ധങ്ങളിലും മനസ്സ് തുറന്ന് ഇടപെടാന്‍ ഇവര്‍ക്ക് കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരക്കാരുടെ പങ്കാളികള്‍ക്ക് അല്‍പം ക്ഷമാശീലം കൂടുതല്‍ വേണം എന്നത് സത്യം.
മറ്റുള്ളവർക്ക്‌ വേണ്ടി എന്തും ഉപേഷിക്കാൻ ഇവർ തയാറാണ്‌. കൂടാതെ ഇവർ വളരെ സത്യസന്ധരായിരിക്കും. എ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍ പലപ്പോഴും വാഗ്വാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

ഗ്രൂപ്പ് ബി

ലോകത്ത്‌ ആകെ 9 ശതമാനമാണ്‌ ബി ബ്ലെഡ്‌ ഗ്രൂപ്പിലുള്ള ആളുകൾ. ബ്ലഡ് ഗ്രൂപ്പ് ബിയില്‍ പെട്ടവര്‍ തമാശ പറയുന്നവരും ക്രിയേറ്റീവ് സ്‌നേഹ സമ്പന്നരുമായിരിക്കും. ഇവർ വളരെ ശക്‌തമായ വ്യക്‌തിത്വത്തിന്‌ ഉടമകളാണ്‌. എപ്പോഴും വളരെ സന്തോഷമുള്ളവരായിരിക്കും. ഏത്‌ കാര്യങ്ങളെക്കുറിച്ച്‌ അങ്ങേയറ്റം പോസിറ്റിവായി ചിന്തിക്കാൻ ഇവർക്ക്‌ കഴിയും. വ്യത്യസ്ഥതയാണ്‌ ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരക്കാര്‍ സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാന്‍ അതിയായി ആഗ്രഹിക്കുന്നവരാകും. അതുകൊണ്ടു തന്നെ ഏതൊരു ബോറന്‍ സുഹൃത്തിനേയും എങ്ങിനെയെല്ലാം കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ടാവും. ഏത് കാര്യത്തിലും വളരെ ആക്ടീവ് ആയി ഇടപെടുന്ന സ്വഭാവമാണ് ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതും. ജോലിക്കാര്യത്തില്‍ മറ്റുള്ളവരോട് സഹകരിക്കുന്ന മനോഭാവമായിരിക്കില്ല ഇത്തരക്കാരുടെ. അതുകൊണ്ടു തന്നെ ജോലി സ്ഥലങ്ങളിലെ നിയമങ്ങള്‍ ഇവര്‍ക്കെപ്പോഴും തലവേദനയായിരിക്കും. ഇവരുടെ പ്രണയത്തിന് പെട്ടെന്ന് ആയുസ്സു തീരും. ഇതിനു കാരണമാകട്ടെ ഇവരുടെ മുന്‍കോപവും.
ഗ്രൂപ്പ് എ ബി
എബി ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തരായിരിക്കും. ഇവര്‍ സൗഹൃദപരമായ നിലപാടുള്ളവരും, ഇന്റലിന്റും ആയിരിക്കും. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഏത്‌ കാര്യങ്ങളോടും സഹാനുഭുതിയുള്ളവരായിരിക്കും. കൂടാതെ വളരെ ക്രിയേറ്റിവും ആർട്ടിസ്റ്റിക്ക്‌ മൈൻഡ്‌ ഉള്ളവരുമാണ്‌. സമൂഹത്തിലെ ഇടപെടലാണ് ഇവരെ വ്യത്യസ്തരാക്കുന്നതും. എന്തിനേക്കാള്‍ ഉപരിയായി സൗഹൃദത്തിന് വില കല്‍പ്പിക്കുന്നവരായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ ബൗദ്ധിക വിജ്ഞാനത്തിന്റെ കാര്യത്തിലും ഇവര്‍ പുറകിലല്ല. ലോക ജനസംഖ്യയിൽ ആകെ നാല്‌ ശതമാനമാണ്‌ എബി പോസിറ്റ്‌വ്‌ ഉള്ളത്‌. നെഗറ്റിവാകട്ടെ ആകെ ഒരു ശതമാനവും. ഒരിക്കലും തങ്ങളുടെ പങ്കാളിയെ ബോറടിപ്പിക്കുന്ന രീതിയിലുള്ള ചിന്താഗതിയോ പ്രവര്‍ത്തിയോ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല. ഇവരുടെ ഓരോ നിമിഷവും സന്തോഷകരവും തമാശ നിറഞ്ഞതുമാക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. ഇവർക്ക്‌ പലപ്പോഴും പല സ്വഭാവമായിരിക്കും. ജോലി ചെയ്യുന്നത് പലപ്പോഴും ഇവര്‍ക്ക് ഒരു ഞാണിന്‍മേല്‍ കളിയായിരിക്കും. പക്ഷേ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ. പക്ഷേ പെട്ടെന്ന് ഇമോഷണല്‍ ആകുന്ന ഇവരെ പലപ്പോഴും കമ്പനിയ്ക്ക് താല്‍പ്പര്യമുണ്ടാവില്ല എന്നതും സത്യം.

ഗ്രൂപ്പ് ഒ

കഠിനാധ്വാനികളും, ആത്മവിശ്വാസമുള്ളവരും, ജ്ഞിജ്ഞാസയുള്ളവരും, വിശ്വസ്തരുമായിരിക്കും ഈ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍. എന്നാല്‍ പല സമയത്തും ഉത്തരവാദിത്വമില്ലായാമ ഇവരെ പ്രശ്‌നത്തിലാക്കും. ഒ ഈ ഗ്രൂപ്പിൽ പെട്ടവർ വളരെ ഹോട്ടായിരിക്കും. ഒപ്പം വളരെപ്പെട്ടന്ന്‌ സുഹൃത്തുക്കളെ സമ്പാദിക്കുന്നവരും കാര്യങ്ങൾ ഏകോപിപ്പിച്ച്‌ നടത്താൻ കഴിയുന്നവരുമായിരിക്കും. എല്ലാവരോടും ഇടപഴകുവാനും തുറന്ന ചിന്താഗതിയുള്ളവരുമായിരിക്കും ഒ രകതഗ്രൂപ്പില്‍ പെട്ടവര്‍. മാത്രമല്ല മറ്റുള്ളവര്‍ ഇവരുട കമ്പനി ആഗ്രഹിക്കുന്നവരുമാണ്. ജോലിയുടെ കാര്യത്തില്‍ അങ്ങേയറ്റം വിശ്വസ്തരായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ തങ്ങളുടെ ലക്ഷ്യം നേടാന്‍ എത്ര കഠിനാധ്വാനം ചെയ്യാനും ഇവര്‍ തയ്യാറാകും. എന്നാല്‍ പലപ്പോഴും മറ്റുള്ളവരുടെ ഉപദേശവും നിര്‍ദ്ദേശവും ജോലിയുടെ കാര്യത്തില്‍ ഇവര്‍ക്ക് അത്യാവശ്യമായി വരും. പങ്കാളിയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ഇവര്‍ കഴിഞ്ഞേ മറ്റാളുകളുള്ളൂ.സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ അല്‍പം പുറകിലായിരിക്കും. മാത്രമല്ല അശ്രദ്ധയും ഇവരുടെ കൂടപ്പിറപ്പായിരിക്കും.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.comlike copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments