HomeAround KeralaThrissurതിരുട്ടു ഗ്രാമത്തിൽ നിന്നും കേരളത്തിൽ എത്തിയിരിക്കുന്നത് അമ്പതിലേറെ യുവതികൾ ! ഇവരുടെ മോഷണത്തിന്റെ രീതികൾ അറിയുക...

തിരുട്ടു ഗ്രാമത്തിൽ നിന്നും കേരളത്തിൽ എത്തിയിരിക്കുന്നത് അമ്പതിലേറെ യുവതികൾ ! ഇവരുടെ മോഷണത്തിന്റെ രീതികൾ അറിയുക !

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്ന് മോഷണത്തിനായി 50 യുവതികള്‍ കേരളത്തിലേക്ക്കടന്നതായിസൂചന. ഇവര്‍ തൃശ്ശൂരിലെത്തിയതായാണ്‌ പോലീസിന് ലഭിച്ചിരിക്കുന്നവിവരം. ത്യശൂരില്‍ വ്യാഴാഴ്ച അറസ്റ്റിലായ രണ്ട് തമിഴ് യുവതികളാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. മധുര ഗോപാലപ്പെട്ടി സ്വദേശിനികളായ മലര്‍ (25), പ്രിയ (25) എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. രാമവര്‍മപുരം സ്വദേശി ഓമനയുടെ പണമടങ്ങിയ പഴ്‌സ് ബസില്‍ വെച്ച് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ മലരിനെ യാത്രികരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ഒല്ലൂരിന് സമീപം സ്വകാര്യ ബസില്‍ മോഷണശ്രമം നടത്തുന്നതിനിടെ പ്രിയയും പിടിയിലായി. യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

 

 

 
യാത്രികരായ സ്ത്രീകളുടെ പണവും സ്വര്‍ണവുമടങ്ങിയ ബാഗുകളാണ് ഇവരുടെ ലക്ഷ്യം. ബസുകളില്‍ തിരക്കേറിയ സമയത്ത് സംഘമായി കയറി തിരക്കുകൂട്ടുകയും മോഷണം നടത്തി അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയുമാണ് ഇവരുടെ രീതി. തിരക്കേറിയ സമയങ്ങളില്‍ സ്വര്‍ണവും പണവുമടങ്ങിയ ബാഗുമായി സ്ത്രീകള്‍ ബസില്‍ യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് പറഞ്ഞു.

 

 

 

 

തിരുട്ടുഗ്രാമത്തില്‍ നിന്നെത്തി തിരക്കുള്ള ബസുകളില്‍നിന്ന് സ്ത്രീകളുടെ മാലയും പണവും മോഷ്ടിക്കുന്നവരാണിവര്‍.. മലറിനെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസും പ്രിയയെ ഒല്ലൂര്‍ പോലീസുമാണ് മോഷണശ്രമത്തിനിടെ സഹയാത്രികരുടെ സഹായത്തോടെ പിടികൂടിയത്. മധുരയ്ക്കടുത്തുള്ള തിരുട്ട്ഗ്രാമത്തില്‍നിന്ന് മോഷണത്തിനായി തൃശ്ശൂരില്‍ എത്തിയ 50 അംഗ സംഘത്തില്‍ പെട്ടവരാണ് തങ്ങളെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ത്യശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ബസുകളിലും നടന്ന ഏഴ് മോഷണങ്ങളില്‍ 25 പവനോളം സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. തിരക്കേറിയ ബസുകളില്‍ രാവിലെ ഒമ്പതിനും 11നും ഇടയിലായിരുന്നു കവര്‍ച്ചകളും കവര്‍ച്ചശ്രമങ്ങളും അരങ്ങേറിയത്.

 

 

 

ബുധനാഴ്ച പൂങ്കുന്നത്ത് വെച്ച് കുന്നംകുളത്തുനിന്ന് തൃശ്ശൂര്‍ക്ക് വന്ന സ്വകാര്യ ബസില്‍ രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നതായി പരാതി ഉയര്‍ന്നിരുന്നു. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ബസ് പരിശോധിച്ചെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നെത്തി നഗരത്തിന് പുറത്ത് തമ്പടിച്ച് മോഷണം നടത്തുന്ന സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

പ്രണയിച്ചു ചതിച്ചിട്ട് നാട്ടിൽവന്ന് വേറെ വിവാഹം കഴിച്ച കൊല്ലംകാരന് ഫിലിപ്പിനോ യുവതി കൊടുത്ത കിടിലൻ പണി !!

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ നടുക്കുന്ന മറ്റൊരു പ്രവചനം !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments