HomeAround KeralaThrissurഅറവുശാലകളിലെ മൃഗങ്ങളോടു കാട്ടുന്ന കരുണപോലും ആ യുവാവിനോട് കാമുകി കാട്ടിയില്ല; മനസ്സു മരവിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ...

അറവുശാലകളിലെ മൃഗങ്ങളോടു കാട്ടുന്ന കരുണപോലും ആ യുവാവിനോട് കാമുകി കാട്ടിയില്ല; മനസ്സു മരവിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ ചുരുളുകൾ അഴിയുന്നു !

തൃശൂർ: ഷൊർണൂർ സ്വദേശി സതീശൻ ഈ മാസം ആദ്യമാണ് അയ്യന്തോളിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. അയ്യന്തോളിലെ ഫ്ളാറ്റിൽ ഡ്രൈവറായ യുവാവിനെ കൊന്ന കേസിന്റെ വഴിയേ സഞ്ചരിച്ച പൊലീസ് പ്രതികളുടെ ക്രൂരത കേട്ട് ഞെട്ടി. അറവുശാലയിൽ മൃഗങ്ങളോടു കാട്ടുന്ന കരുണപോലും യുവതിയും കാമുകനുമുൾപ്പെട്ട കൊലയാളി സംഘം യുവാവിനോട് കാട്ടിയില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ കെ.പി.സി.സി സെക്രട്ടറി രാംദാസ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

 

 

 

ഷൊർണൂരിൽ ബസ് ഡ്രൈവറായിരുന്ന സതീശൻ ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലിൽ സുഹൃത്ത് നടത്തുന്ന റിസോർട്ടിൽ ടൂറിസ്റ്റുകൾക്കുള്ള വാഹനത്തിന്റെ ഡ്രൈവർ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. സതീശന് ജോലി വാഗ്ദാനം ചെയ്ത കൂട്ടുകാരൻ കേസിലെ മുഖ്യപ്രതിയായ റഷീദിന്റെ ഡ്രൈവറായിരുന്നു. ആ കൂട്ടുകാരനൊപ്പമാണ് കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരൻ ഫ്ളാറ്റിലേക്കു പോയി. മടങ്ങിവന്നപ്പോൾ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാൽ യാത്രയിൽ അവരും ചേർന്നു. കൊടൈക്കനാലിൽ വിദേശികൾ പങ്കെടുത്ത ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത അവർക്ക് നാട്ടിലേക്ക് തിരികെ ഉടൻ വരാൻ കഴിഞ്ഞില്ല.

 

 

 

ഡി.ജെ പാർട്ടിക്കുശേഷം സ്വന്തം വാഹനത്തിൽ തിരികെ പോകാൻ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാൻ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫ്ളാറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരു- കൊച്ചി ബാങ്കിൽ ജോലിതരപ്പെടുത്തി നൽകാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശൻ ഷൊർണൂരിലുള്ള പിതാവിന്റെ പക്കൽ നിന്ന് പണംവാങ്ങി മദ്യവുമായി ഫ്ളാറ്റിലേക്ക് മടങ്ങി. ഇതിനിടെ ഫോണിൽ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി. റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശൻ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫ്ളാറ്റിൽ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണിൽ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകൾ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിർബന്ധിച്ചു.

 

 

തന്റെ ഉപദേശം സതീശൻ കാര്യമാക്കാത്തതിൽ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോൺപിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാൽ യാത്രയും റഷീദിന്റെ ഫ്ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു. ഫ്ളാറ്റിൽ നടന്ന കാര്യങ്ങൾ സതീശൻ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതിൽ തോന്നിയ പകയാണ് പ്രശ്നമായി മാറിയതെന്ന് പൊലീസ് പറയുന്നു. സതീശൻ യുവതിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന സംശയവും റഷീദിനുണ്ടായി. പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കൽപ്പിക കസേരയിൽ ഇരുത്തി. സദാസമയവും കാറിൽ കൊണ്ടുനടക്കാറുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് സതീശനെ മ‌ർ‌ദ്ദിച്ചശേഷം കക്കൂസിൽ പൂട്ടിയിട്ടു. ഫെബ്രു.29നായിരുന്നു ഇത്. അന്നേദിവസം റഷീദിന്റെ ആതിഥ്യം സ്വീകരിച്ചെത്തിയ കോൺഗ്രസ് നേതാവ് എം.ആർ രാമദാസും ഇക്കാര്യങ്ങൾ അറിഞ്ഞു. സതീശനെ മോചിപ്പിക്കാനോ ഇക്കാര്യങ്ങൾ പൊലീസിനെ അറിയിക്കാനോ കൂട്ടാക്കാതിരുന്ന രാംദാസും റഷീദിന്റെ ക്രൂരതകൾക്ക് കൂട്ടുനിൽക്കുകയായിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments