HomeAround KeralaPathanamthittaക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ തലയിൽ തേങ്ങ വീണു പരിക്കേ​റ്റു

ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ തലയിൽ തേങ്ങ വീണു പരിക്കേ​റ്റു

മാവേലിക്കര:ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ തലയിൽ ഓടു തകർത്തു വന്ന തേങ്ങ വീണു പരിക്കേ​റ്റു. മാവേലിക്കര മ​റ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ചെട്ടികുളങ്ങര ഈരേഴവടക്ക് കുഴിവേലിൽ സോമരാജൻ ലേഖാ ദമ്പതികളുടെ മകൾ സാന്ദ്രാ.എസ്.രാജൻ (13)നാണ് പരിക്കേ​റ്റത്. ഇന്ന് രാവിലെക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോളാണ് സമീപവാസിയുടെ തെങ്ങിൽ നിന്നും തേങ്ങ ക്ലാസ് മുറിക്ക് മുകളിലേക്ക് വീണത്. ഓടുതകർത്ത് ക്ലാസിലേക്ക് വീണ തേങ്ങയും ഓടിന്റെ ഭാഗങ്ങളും കുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു. സാന്ദ്രയെ ഉടൻതന്നെ തട്ടാരമ്പലത്തിലുള്ള സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments