HomeAround KeralaPalakkadസ്വന്തമായി ഇരുനില വീടും ആഡംബരക്കാറുമുണ്ട്‌; എന്നാൽ താമസം ചേരിയിൽ ! ജ്വലറിയില്‍ നിന്നും 55 പവന്‍...

സ്വന്തമായി ഇരുനില വീടും ആഡംബരക്കാറുമുണ്ട്‌; എന്നാൽ താമസം ചേരിയിൽ ! ജ്വലറിയില്‍ നിന്നും 55 പവന്‍ മോഷ്‌ടിച്ച പ്രതികളുടെത് വ്യത്യസ്ത രീതികൾ !

പാലക്കാട്‌: നഗരത്തിലെ ജ്വലറിയില്‍ നിന്നും 55 പവന്‍ മോഷ്‌ടിച്ച കേസില്‍ അറസ്‌റ്റിലായ മഹാരഷ്‌ട്ര സ്വദേശികളായ രാഹുല്‍ ഷേരു ബോസ്‌ലേ, സുലോചന, വൈശാലി ഷിന്‍ഡെ എന്നിവരുടെ പാരമ്പര്യ തൊഴിലാണ്‌ മോഷണം. സ്വന്തമായി ഇരുനില വീടും ആഡംബരക്കാറുമുണ്ട്‌ പക്ഷേ താമസം മഹാരഷ്‌ട്രയിലെ ചേരിയിലാണ്‌. മഹാരാഷ്‌ട്ര പോലീസിന്‌ ഇവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ പഞ്ചാബ്‌, ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്‌, എന്നി സംസ്‌ഥാനങ്ങളില്‍ ഇവര്‍ക്കെതിരെ മോഷണക്കേസുകളുണ്ട്‌.

 

 

ആഡംബരക്കാറുകളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി മോഷണം നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. മോഷണ ശ്രമത്തിനിടയില്‍ പലതവണ അറസ്‌റ്റിലാകുകയും രണ്ടു വട്ടം ജയില്‍ച്ചാടുകയും ചെയ്‌തിട്ടുണ്ട്‌. വിദഗ്‌ധമായാണ്‌ മോഷണം നടത്തിയതെങ്കിലും ചില തെളിവുകള്‍ അവശേഷിച്ചതാണ്‌ പ്രതിയെ പിടിക്കാന്‍ സഹായകമായതെന്നും പോലീസ്‌ പറയുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ആഡംബരക്കാര്‍ വാളയാര്‍ ടോള്‍ ബുത്തിലെ ക്യാമറയില്‍ പതിഞ്ഞതു കേസിന്റെ പുരോഗതിക്കു സഹായിച്ചു. രാവിലെ 10.6ന്‌ കാര്‍ പാലക്കാട്‌ ഭാഗത്തേയ്‌ക്കു പോകുകയും മോഷണം നടത്തിയ ശേഷം 11.09 ന്‌ കാര്‍ ടോള്‍ ബുത്ത കടന്നു വാളയാര്‍ ഭാഗത്തേയ്‌ക്കു പാഞ്ഞു പോകുകയും ചെയ്‌തു. ഈ ദൃശ്യങ്ങളിലൂടെ പോലീസ്‌ പ്രതിയെ പിന്തുടരുകയായിരുന്നു.

 

ഗവ്‌റായ്‌ മേഖലയിലെ സജ്‌ജയ നഗര്‍ എന്ന ചേരിപ്രദേശത്ത്‌ തകരംകൊണ്ട്‌ മറച്ചതും മേഞ്ഞതുമായ വീടുകള്‍ക്കിടയില്‍ തലയെടുത്തു നില്‍ക്കുന്ന ഇരുനില വീട്‌ കേസിലെ മുഖ്യപ്രതികളിലൊരാളായ വൈശാലി ഷിന്‍ഡേ(30)യുടേതായിരുന്നു. 2,000 ചതുരശ്രഅടിയിലധികം വിസ്‌തീര്‍ണമുള്ള വീട്ടില്‍ നക്ഷത്രഹോട്ടലുകളിലേതുപോലുള്ള സൗകര്യത്തിലാണ്‌ കിടപ്പുമുറി ഒരുക്കിയിരുന്നത്‌. ലക്ഷങ്ങള്‍ വിലമതിക്കുന്ന പാത്രങ്ങള്‍ അടുക്കിവെച്ചിരുന്നു.

 

ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത പുതിയ വസ്‌ത്രങ്ങളുടെ വന്‍ശേഖരവും വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടുകാറുകളും ഇവര്‍ക്കുണ്ട്‌. ഗവ്‌റായ്‌ പോലീസിന്റെ സഹായത്തോടെ ഇവിടെ നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ കൈത്തോക്കും രണ്ടുവാളും ഒരു കത്തിയും കണ്ടെടുത്തിരുന്നു. ഇവ ഗവ്‌റായ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments