HomeAround Keralaജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മെയില്‍ നഴ്സ് കോഴിക്കോട്...

ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മെയില്‍ നഴ്സ് കോഴിക്കോട് അറസ്റ്റില്‍

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മെയില്‍ നഴ്സ് അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി നിഷാം ബാബു (24) ആണ് അറസ്റ്റിലായത്. നേരത്തേ ഇവര്‍ രണ്ടുപേരും മൈസൂരുവിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നു. കോയന്പത്തൂരില്‍ മെച്ചപ്പെട്ട ശന്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഡിസംബറില്‍ ഡോക്ടറെ കോഴിക്കോട്ടെത്തിച്ചു റൂമെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതി പിന്നീടു ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി ഡോക്ടറെ വീണ്ടും അഞ്ചു തവണ പീഡിപ്പിച്ചു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍ ഇയാളുടെ ഫോണ്‍ നമ്പർ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി ഡോക്ടറുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്നാണു ഡോക്ടര്‍ കോഴിക്കോട് കസബ പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. മൈസൂരുവിലെ ആശുപത്രിയിലെ ഡോക്ടറുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments