HomeAround Keralaമരുമകളോടുള്ള അനിഷ്ടം മൂലം കൊച്ചുമകനെ കഴുത്തുഞെരിച്ചു കൊന്ന് മുത്തശ്ശി

മരുമകളോടുള്ള അനിഷ്ടം മൂലം കൊച്ചുമകനെ കഴുത്തുഞെരിച്ചു കൊന്ന് മുത്തശ്ശി

മരുമകളോടുള്ള അനിഷ്ടം മൂലം കൊച്ചുമകനെ കഴുത്തുഞെരിച്ചു കൊന്ന് മുത്തശ്ശി. കര്‍ണാടകയില്‍ ഗജേന്ദ്രഗാഡ് താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. സരോജ ഗൂളിയാണ് ഒമ്ബത് മാസം മാത്രം പ്രായമായ കൊച്ചുമകന്‍ അഥ്വിക്കിനെ കൊന്നത്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് കുഞ്ഞു മരിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം പുറത്തുവന്നതിപ്പോഴാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അഥ്വിക്കിനെ പ്രസവിച്ച ശേഷം ആറുമാസത്തോളം സ്വന്തം വീട്ടിലായിരുന്ന നാഗരത്‌ന മൂന്നുമാസം മുമ്ബാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത്. വീട്ടുജോലി ചെയ്ത ശേഷം മകനെ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് നാഗരത്‌ന മനസിലാക്കിയത്. സരോജയോട് ചോദിച്ചപ്പോള്‍ ഉഴപ്പന്‍ മട്ടിലായിരുന്നു മറുപടി. സംശയം കൂടിയതോടെ നാഗരത്‌ന പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ പൊലീസ് അന്വേഷണം ഏറ്റെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സരോജ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കണ്ടല്‍കാടുകള്‍ക്കിടയില്‍ കുഴിച്ചുമൂടിയെന്നും വെളിപ്പെടുത്തി. മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments