HomeAround KeralaKottayamകോട്ടയത്തെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ജനാലകളിലെ കറുത്ത സ്റ്റിക്കറിനു പിന്നിൽ സംഭവിച്ചത് ഇതാണ്; പോലീസ് കണ്ടെത്തലില്‍ അമ്പരന്നു...

കോട്ടയത്തെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ജനാലകളിലെ കറുത്ത സ്റ്റിക്കറിനു പിന്നിൽ സംഭവിച്ചത് ഇതാണ്; പോലീസ് കണ്ടെത്തലില്‍ അമ്പരന്നു നാട്ടുകാര്‍

ആഴ്ചകളായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ജനാലകളിലെ കറുത്ത സ്റ്റിക്കറിനു പിന്നിലെ സംഭവം കണ്ടെത്തി പോലീസ്. മോഷ്ണ സംഘങ്ങള്‍ പകല്‍ വന്ന് പതിച്ച്‌, രാത്രിയില്‍ മോഷണം നടത്താനായി അടയാളം സ്ഥാപിക്കുന്നതിനായി പതിക്കുന്നതാണ് ഇവയെന്നായിരുന്നു അഭ്യൂഹം പരന്നത്. പിന്നാലെ നിരവധി വീടുകളിലെ ജനലകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ പോലീസ് സംഘമെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി.

പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ സ്റ്റിക്കറിനു പിന്നിലെ രഹസ്യം കണ്ടെത്തുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി കേടുപാടുണ്ടാകതിരിക്കാനായി ഒട്ടിക്കുന്ന കറുത്ത സ്റ്റിക്കറുകളാണ് ഇവയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഞ്ചു വര്‍ഷത്തിനിടെ പണിത വീടുകളിലും, അറ്റകൂറ്റപ്പണി നടത്തിയ വീടുകളിലും മാത്രമാണ് ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നിലുള്ളത് വെറും കെട്ടുകഥകള്‍ ആണെന്നാണ് പോലീസ് ഭാഷ്യം.

സ്റ്റിക്കറുകള്‍ ഒട്ടിച്ച വീട്ടില്‍ നിന്നും പോലീസ് സാമ്ബിളുകള്‍ ശേഖരിച്ച്‌ കോട്ടയം നഗരത്തിലെ ഗ്ലാസ് കടകടളില്‍ എത്തിച്ച്‌ പരിശോധന നടത്തുകയും, പിന്നാലെ വീട്ടുടമസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ്കറുത്ത സ്റ്റിക്കറുകള്‍ ചില്ലുകള്‍ക്ക് കേടുപാടുണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. എന്നാല്‍ പോലീസ് പറയുന്നത് പൂര്‍ണമായി വിശ്വസിക്കാന്‍ ജനങ്ങള്‍ക്കു കഴിയുന്നില്ല. സ്റ്റിക്കറുകള്‍ ആരോ ഒട്ടിച്ചതാണെന്ന നിഗമനത്തില്‍ തന്നെയാണ് നാട്ടുകാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments