HomeAround KeralaKottayamകുട്ടിയമ്മയെ കെ.എം. മാണി ജീവിതപങ്കാളിയാക്കിയിട്ട് ഇന്ന് അറുപതാണ്ടിന്റെ നിറവ്

കുട്ടിയമ്മയെ കെ.എം. മാണി ജീവിതപങ്കാളിയാക്കിയിട്ട് ഇന്ന് അറുപതാണ്ടിന്റെ നിറവ്

കുട്ടിയമ്മയെ കെ.എം. മാണി ജീവിതപങ്കാളിയാക്കിയിട്ട് ഇന്ന് അറുപതാണ്ടിന്റെ നിറവ്. മാണിക്കു രാഷ്ട്രീയത്തിലും ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളില്‍ കുട്ടിയമ്മ ആശ്വാസത്തുരുത്താണ്; കെടാവിളക്കും. ദൈവം വളിക്കിച്ചേർത്ത ദാമ്പത്യബന്ധം. നിയമസഭാ സാമാജികനായി തുടര്‍ച്ചയായി 50 വര്‍ഷം പിന്നിട്ടതിന്റെ ചരിത്രവുമായാണ് ഇന്നു മാണി ദാമ്പത്യജീവിതത്തിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1967 മുതല്‍ പാലാ നിയോജകമണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി വിജയിച്ച് നിയമസഭാ സാമാജികത്വ സുവര്‍ണജൂബിലി അദ്ദേഹംആഘോഷിച്ചതും ഈ വര്‍ഷം തന്നെ.1957 നവംബര്‍ 28-നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍മാണി-ഏലിയാമ്മ ദമ്പതികളുടെ മകന്‍ കെ.എം. മാണിയുടെയും പൊന്‍കുന്നം ചിറക്കടവ് കൂട്ടുങ്കല്‍ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ കുട്ടിയമ്മയെ മിന്നുചാര്‍ത്തുമ്പോള്‍ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോണ്‍ഗ്രസ് നേതാവായിരുന്ന മാണി അന്ന് കെ.പി.സി.സി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.

ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നു രാവിലെ കത്തീഡ്രല്‍ പള്ളിയിലെ ദിവ്യബലിയില്‍ പങ്കെടുക്കും. മകന്‍ ജോസ് കെ. മാണി എം.പിയും ഭാര്യ നിഷയും പെണ്‍മക്കളും മരുമക്കളും കൊച്ചുമക്കളും പങ്കുചേരും. വൈകിട്ട് കോട്ടയത്ത് ജോസ് കെ. മാണിയുടെ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അത്താഴം കഴിക്കും. ഇതു മാത്രമാണ് ഏക ആഘോഷം. കേരളാ കോണ്‍ഗ്രസിന്റെ 53-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത മാസം കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തിനുള്ള തിരക്കിനിടയില്‍ വിവാഹ വാര്‍ഷികദിനമായ ഇന്നു പ്രത്യേക ആഘോഷമില്ലെന്നും കെ.എം. മാണി പറഞ്ഞു. പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാചാലനായി.വിവാഹ വാര്‍ഷികദിനത്തില്‍ തന്റെ ഓര്‍മയില്‍ ആദ്യമെത്തുന്നത് ഉത്തമ കുടുംബിനിയായ കുട്ടിയമ്മയുടെ സമര്‍പ്പിത സേവനംതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേ​​ര​​ള രാ​ഷ്‌​ട്രീ​​യ​​ത്തി​​ലെ​​യും ക​​രി​​ങ്ങോ​​ഴ​​യ്​​ക്ക​​ൽ കു​​ടും​​ബ​​ത്തി​​ലെ​​യും കാ​​ര​​ണ​​വ​​രാ​​യ കെ.​​എം. മാ​​ണി അ​​റു​​പ​​താ​​ണ്ടു മു​​ന്പ് കു​​ട്ടി​​യ​​മ്മ​​യെ കാ​​ണാ​​ൻ പോ​​യ ദി​​വ​​സം ഓ​​ർ​​മ​​യി​​ൽ​​നി​​ന്ന് അ​​യ​​വി​​റ​​ക്കി. മാ​​ണി​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ പെ​​ണ്ണു​​കാ​​ണ​ലാ​യി​​രു​​ന്നു ആ ​​ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​ര​ത്തേ​ത്. മു​​ൻ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി പി.​​ടി. ചാ​​ക്കോ​​യു​​ടെ അ​​മ്മ​​യു​​ടെ അ​​നു​​ജ​​ത്തി​​യു​​ടെ മ​​ക​​ളാണ് പെ​​ണ്ണ്.

വാ​​ഴൂ​​ർ ഈ​​റ്റ​​ത്തോ​​ട് വീ​​ട്ടി​​ൽ ചെ​​ല്ലു​​ന്പോ​​ൾ ഹാ​​ഫ് സാ​​രി​​യു​​ടു​​ത്ത കു​​ട്ടി​​യ​​മ്മ ആ​​റു മാ​​സം പ്രാ​​യ​​മു​​ള്ള ഇ​​ള​​യ ആ​​ങ്ങ​​ള ബാ​​ബു​​വി​​നെ ഒ​​ക്ക​​ത്തു​വ​​ച്ചാ​​ണ് മു​​ന്നി​​ൽ​വ​​ന്നു നി​​ന്ന​​ത്. ചാ​​യ​​യു​​മാ​​യി വ​​ന്ന​​ത് അ​​മ്മ ക്ലാ​​ര​​മ്മ​​യാ​​യി​​രു​​ന്നു. കെ​​ട്ടാ​​ൻ വ​​രു​​ന്ന ചെ​​റു​​ക്ക​​ൻ മീ​​ശ​​ക്കാ​​ര​​നാ​​യി​​രി​​ക്ക​​ണം, വ​​ക്കീ​​ലാ​​യി​​രി​​ക്ക​​ണം, സു​​ന്ദ​​ര​​നാ​​യി​​രി​​ക്ക​​ണം എ​​ന്ന​​താ​​യി​​രു​​ന്നു കു​​ട്ടി​​യ​​മ്മ​​യു​​ടെ ഉ​​ള്ളി​​ലി​​രു​​പ്പ്. മൂ​​ന്നു കാ​​ര്യ​​ങ്ങ​​ളും ഒ​​ത്തു​​വ​​ന്ന എ​​ന്നെ ക​​ണ്ട​​തോ​​ടെ കു​​ട്ടി​​യ​​മ്മ​​യ്ക്ക് എ​​ന്നെ ഇ​​ഷ്ട​​മാ​​യി. എ​​നി​​ക്കും. ഞാ​​ൻ ക​​ണ്ണി​​റു​​ക്കി നോ​​ക്കി ഒ​​ന്നു ചി​​രി​​ച്ചു. കു​​ട്ടി​​യ​​മ്മ ചി​​രി​​ച്ചു, സ​​മ്മ​​തം അ​​റി​​യി​​ച്ച പോ​​ലെ ത​​ല​​താ​​ഴ്ത്തി. ഞ​​ങ്ങ​​ളു​​ടെ ചി​​രി​​യു​​ടെ മ​​ന​​സു​​വാ​​യി​​ച്ച​​റി​​ഞ്ഞ അ​​വ​​ളു​​ടെ കു​​ഞ്ഞാ​​ങ്ങ​​ള​​യും ഒ​​ക്ക​​ത്തി​​രു​​ന്നു ചി​​രി​​ച്ചു. അ​​ങ്ങ​​നെ മൗ​​ന​​ച്ചി​​രി​​ക​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഞ​​ങ്ങ​​ൾ സ​​മ്മ​​തം അ​​റി​​യി​​ച്ചു.1957 ന​​വം​​ബ​​ർ 28ന് ​​മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി സെ​​ന്‍റ് ഫ്രാ​​ൻ​​സീ​​സ് അ​​സീ​​സി പ​​ള്ളി​​യി​​ലാ​​യി​​രു​​ന്നു വി​വാ​ഹം. താ​​ഴ​​ത്തേ​​ൽ മ​​ത്താ​​യി അ​ച്ച​ൻ ആ​ശീ​ർ​വ​ദി​ച്ച വി​വാ​ഹ​ത്തി​നു പു​​ള്ളോ​​ലി​​ൽ തോ​​മ​​സും പു​​ല്ലാ​​ന്താ​​നി​​ക്ക​​ൽ കു​​ഞ്ഞേ​​പ്പും സാ​​ക്ഷി​​ക​​ളാ​​യി. കോ​​ട്ട​​യം ബാ​​റി​​ൽ വ​​ക്കീ​​ലും ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്ന മാ​​ണി​​ക്ക് അ​​ന്ന് 25 വ​​യ​​സ്. അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ബി​​എ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യി​​രു​​ന്ന വ​​ധു​​വി​​നു പ്രാ​​യം 21.

കു​​ട്ടി​​യ​​മ്മ പ​​ള്ളി​​യി​​ലേ​​ക്കു വ​​ന്ന​​തു ക്രീം ​​സാ​​രി​​യു​​ട​​ത്തു ത​​ല​​യി​​ൽ നെ​​റ്റ​ണി​ഞ്ഞ് കൈ​​യി​​ൽ പൂ​​ച്ചെ​​ണ്ടു പി​​ടി​​ച്ചാ​​യി​​രു​​ന്നു. ത​നി​ക്കു വെ​​ള്ള ഷ​​ർ​​ട്ടും മു​​ണ്ടു​​മാ​​യി​​രു​​ന്നു​​വെ​​ന്നും മാ​​ണി ഓ​​ർ​​മി​​ക്കു​​ന്നു. ക​​ല്യാ​​ണ​​ക്കു​​റി അ​​ച്ച​​ടി​​പ്പി​​ച്ചി​​രു​​ന്നു. പ​​ള്ളി​​യി​​ലെ​​ത്തി​​യ​​ത് ജീ​​പ്പി​​ലാ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ പ​​ന്ത​​ലി​​ട്ടാ​​യി​​രു​​ന്നു സ​​ദ്യ. ക​​ല്യാ​​ണ​പ്പി​​റ്റേ​​ന്ന് മ​​ധു​​വി​​ധു​​വി​​നു പോ​​യ ക​​ഥ അ​​ടു​​ത്തി​​രു​​ന്ന മ​​ക​​ൻ ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ക​​വി​​ളി​​ൽ ചെ​​റി​​യൊ​​രു നു​​ള്ളു കൊ​​ടു​​ത്താ​​ണു മാ​​ണി പ​​റ​​ഞ്ഞു​തു​​ട​​ങ്ങി​​യ​​ത്. കോ​​ട്ട​​യ​​ത്തു നി​​ന്നു ര​​ണ്ടു​മൂ​​ന്നു ജ​​ങ്കാ​​ർ ക​​യ​​റി വൈ​​ക്കം ജെ​​ട്ടി​​യി​​ൽ നി​​ന്നു കൊ​​ച്ചി​​യി​​ലേ​​ക്കു ബോ​​ട്ടി​​ലാ​​യി​​രു​​ന്നു യാ​​ത്ര. “വൈ​​ക്കം കാ​​യ​​ലി​​ലോ​​ളം ത​​ല്ലു​​ന്പോ​​ൾ ഓ​​ർ​​ക്കും ഞാ​​നെ​ന്‍റെ കു​​ട്ടി​​യ​​മ്മേ….’. ഇ​​ന്നും മാ​​ണി​​യു​​ടെ മ​​ന​​സി​​ൽ കു​​ട്ടി​​യ​​മ്മ ഓ​​ള​​വും താ​​ള​​വു​​മാ​​ണ്.എ​​ൽ​​സ​​മ്മ, സാ​​ലി, ആ​​നി, ടെ​​സി, ജോ​​സ് കെ.​ ​മാ​​ണി, സ്മി​​ത എ​​ന്നീ മ​​ക്ക​​ളു​​ടെ അ​​മ്മ​​യാ​​യ കു​​ട്ടി​​യ​​മ്മ​​യാ​​ണ് എ​​ന്നും മാ​​ണി​​യു​​ടെ സ്വ​​കാ​​ര്യ ബ​​ലം. രാ​ഷ്‌​ട്രീ​യ ഓ​​ട്ട​​പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ എ​​വി​​ടെ​​യാ​​ണെ​​ങ്കി​​ലും മ​​ണി​​ക്കൂ​​റി​​ൽ ഒ​​ന്നു വീ​​തം മാ​​ണി ഭാ​​ര്യ​​യെ ഫോ​​ണി​​ൽ വി​​ളി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കും. നീ, ​​എ​​ന്തെ​​ടു​​ക്കു​​വാ, എ​​ന്നൊ​​രു ചോ​​ദ്യം. വി​​ശേ​​ഷ​​മൊ​​ന്നു​​മി​​ല്ല എ​​ന്ന മ​​റു​​പ​​ടി കേ​​ട്ടാ​​ലു​​ട​​ൻ ഫോ​​ണ്‍ ക​​ട്ട്. കു​​ട്ടി​​യ​​മ്മ​​യു​​ടെ ശ​​ബ്ദം ഒ​​ന്നു കേ​​ൾ​​ക്ക​​ണ​​മെ​​ന്നു തോ​​ന്നി​​യാ​​ൽ, നി​​യ​​മ​​സ​​ഭ​​യ്ക്കു പു​​റ​​ത്തി​​റ​​ങ്ങി​​യും വി​​ളി​​ക്കും. പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത് എ​​ന്തി​​നാ​​ണെ​​ന്നു മ​​റ്റാ​​രും അ​​റി​​യി​​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments