HomeAround KeralaKottayamമയക്കുമരുന്നിൽ മുങ്ങി കോട്ടയവും ചങ്ങനാശ്ശേരിയും

മയക്കുമരുന്നിൽ മുങ്ങി കോട്ടയവും ചങ്ങനാശ്ശേരിയും

ചങ്ങനാശേരി: മയക്കുമരുന്നു മാഫിയയുടെ കേന്ദ്രമായി ചങ്ങനാശ്ശേരി നഗരം. കിലോക്കണക്കിനു കഞ്ചാവാണ്‌ ഒരു മാസത്തിനുള്ളില്‍ ചങ്ങനാശേരിയില്‍ പോലീസ്‌-എക്‌െസെസ്‌ സംഘം പിടിച്ചെടുത്തത്‌. വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവും ഗുളികകളും എത്തിച്ചുകൊടുക്കുന്ന വന്‍ റാക്കറ്റ്‌ തന്നെ ഇവിടെയുണ്ട്‌. പിടിച്ചെടുത്തതിന്റെ നൂറിരട്ടിയോളം ജില്ലയില്‍ വില്‍പന നടത്തിയിട്ടുണ്ടെന്നാണ്‌ അധികൃതരുടെ കണ്ടെത്തല്‍. ഇതര സംസ്‌ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമാക്കിയാണ്‌ മയക്കുമരുന്ന്‌ മാഫിയ ചങ്ങനാശേരിയില്‍ പിടിമുറുക്കിയെന്നതാണ്‌ ഉന്നത എക്‌െസെസ്‌ ഉദ്യോഗസ്‌ഥന്‍ പറയുന്നത്‌. കഞ്ചാവ്‌, ടാബ്‌ലെറ്റ്‌ എന്നിവയും നഗരത്തില്‍ സുലഭമാണ്‌. കൂടാതെ പെയിന്റിങ്ങിന്‌ ഉപയോഗിക്കുന്ന ടിന്നറും മായ്‌ക്കുന്നതിനുള്ള െവെറ്റ്‌നറും ലഹരിക്കായി ഉപയോഗിക്കുന്നു. പഞ്ചാര്‍ ഒട്ടിക്കുന്ന പശ, പ്രത്യേക രീതിയില്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്‌. െവെറ്റ്‌നര്‍ ചേര്‍ത്ത്‌ കത്തിച്ച്‌ അതിന്റെ ഗന്ധത്തിലും ഇവര്‍ ലഹരി കണ്ടെത്തുന്നു. ഗന്ധമില്ലാത്തതിനാല്‍ ഇത്‌ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ കഴിയുന്നില്ല. അതുകൊണ്ട്‌ വിദ്യാര്‍ഥികള്‍ ഇത്‌ കൂടുതലായി ഉപയോഗിക്കുന്നു.

 

 

ചങ്ങനാശേരിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരിവസ്‌തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്കു മാറിയിട്ടുണ്ട്‌. സ്‌കൂള്‍-കോളജുകള്‍ക്കു സമീപവും കഞ്ചാവ്‌ വില്‍പന തകൃതിയായിട്ടുണ്ട്‌. കിഴക്കന്‍ മേഖലയില്‍നിന്നും ആന്ധ്ര, ഒഡീഷ, പശ്‌ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ നഗരത്തിലേക്കും വിവിധ പഞ്ചായത്തുകളിലേക്കും കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തുന്നത്‌. ഇതര സംസ്‌ഥാനത്തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവ്‌ കടത്തിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്നുണ്ട്‌. മുന്നൂറും അഞ്ഞൂറും രൂപ വില വരുന്ന ചെറിയ പൊതികളിലാക്കിയാണ്‌ ഇവര്‍ക്കിടയില്‍ വില്‍പന നടത്തുന്നത്‌.

 

 

കഞ്ചാവാണ്‌ നഗരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്‌. വില്‍പനയ്‌ക്കു നിയോഗിക്കപ്പെടുന്നവരില്‍ ഏറിയപങ്കും വിദ്യാര്‍ഥികളാണ്‌. ഒരു കിലോ കഞ്ചാവ്‌ ലക്ഷ്യസ്‌ഥാനത്ത്‌ എത്തിച്ചാല്‍ ആയിരം രൂപയാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിഫലമായി ലഭിക്കുന്നത്‌. ഇതര സംസ്‌ഥാന തൊഴിലാളികള്‍ കൂടുതലായി വസിക്കുന്ന സ്‌ഥലങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ കഞ്ചാവ്‌ വിറ്റഴിക്കപ്പെടുന്നത്‌. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ മൂന്നുമാസത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കില്ല. അതുകൊണ്ടുതന്നെ പലരും രക്ഷപ്പെടുകയാണ്‌. വില്‍പ്പന്‌ക്കിടെ പിടിക്കപ്പെടുന്നവരില്‍നിന്നും പലപ്പോഴും 200 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ്‌ കണ്ടെത്താനാവുകയില്ല. പോലീസ്‌ എക്‌െസെസ്‌ സംഘം കഞ്ചാവ്‌ പിടികൂടിയാലും ഉറവിടം തേടിയുള്ള അന്വേഷണം നടക്കാറില്ല.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments