HomeAround KeralaKottayamഈ പത്രപരസ്യം സൂക്ഷിക്കുക; പത്രപരസ്യം കണ്ട് കോട്ടയം കടുത്തുരുത്തിയിലെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് ഇനിയാർക്കും ഉണ്ടാവരുത്

ഈ പത്രപരസ്യം സൂക്ഷിക്കുക; പത്രപരസ്യം കണ്ട് കോട്ടയം കടുത്തുരുത്തിയിലെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് ഇനിയാർക്കും ഉണ്ടാവരുത്

ഈ പത്രപരസ്യം സൂക്ഷിക്കുക. ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ജോ​​ലി​​സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു കാ​​ണി​​ച്ചു​​ള്ള പ​​ത്ര​​പ​​ര​​സ്യം ക​​ണ്ട് പാ​​രാ​​മെ​​ഡി​​ക്ക​​ൽ കോ​​ഴ്സ് പ​​ഠി​​ക്കാ​​നെ​​ത്തി​​യ പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചെ​ന്ന പ​​രാ​​തി​​യി​​ൽ ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ൽ. മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ഠി​​ക്കാ​​നെ​​ത്തി​​യ എ​റ​​ണാ​​കു​​ളം ജി​​ല്ല​​ക്കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യാ​​ണ് പ​​രാ​​തി​​ക്കാ​​രി. സം​​ഭ​​വ​​ത്തി​​ൽ ഇ​​ര​​വി​​മം​​ഗ​​ലം സ്വ​​ദേ​​ശി ജോ​​മോ​​ൻ (40) നെ ​​പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പ​​ത്ര​​ത്തി​​ൽ പ​​ര​​സ്യം ന​​ൽ​​കി​​യാ​​ണ് സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്കു നി​​ർ​​ധ​​ന​​രാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ളെ റി​ക്രൂ​ട്ട് ചെ​യ്തി​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. യാ​​തൊ​​രു​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളു​​മി​​ല്ലാ​​തെ ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ൽ നി​​ർ​​ധ​​ന​​രാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ളെ ച​​തി​​യി​​ൽ​​പ്പെ​​ടു​​ത്തി​​യാ​​ണ് എ​​ത്തി​​ച്ചി​​രു​​ന്ന​​തെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

പ​​ഠ​​ന​​ത്തി​​നൊ​​പ്പം ജോ​​ലി​​യെ​​ന്ന രീ​​തി​​യി​​ൽ പ​​ര​​സ്യം ന​​ൽ​​കി​​യാ​​യി​​രു​​ന്ന ത​​ട്ടി​​പ്പ്. ഇ​​ത്ത​​ര​​ത്തി​​ൽ പ​​ര​​സ്യം ക​​ണ്ട് പ​​ഠി​​ക്കാ​​നെ​​ത്തു​​ന്ന പെ​​ണ്‍​കു​​ട്ടി​​ക​​ളെ മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലും മ​​റ്റും എ​​ത്തി​​ച്ചാ​​ണ് പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യി​​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു. നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ൽ​​പ്പെ​ട്ട 20 കാ​​രി​​യാ​​ണ് ജോ​​മോ​​ൻ പീ​​ഡി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി ന​​ൽ​​കി​​യ​​ത്. കൂ​​ടു​​ത​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ൾ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യി​​ട്ടു​​ണ്ടോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മു​​ണ്ടെ​​ന്നും കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന സി​​ഐ കെ.​​പി. തോം​​സ​​ണ്‍ പ​​റ​​ഞ്ഞു. വി​​വാ​​ഹി​​ത​​നും ര​​ണ്ട് കു​​ട്ടി​​ക​​ളു​​ടെ പി​​താ​​വു​​മാ​​ണ് പ്ര​​തി. പ​​രാ​​തി​​ക്കി​​ട​​യാ​​യ സ്ഥാ​​പ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ അം​​ഗീ​​കാ​​ര​​വും ലൈ​​സ​​ൻ​​സും ഉ​​ണ്ടോ​​യെ​​ന്ന കാ​​ര്യ​​വും അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments