HomeAround KeralaKottayamഒരു ദിവസം മൂന്ന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ; ചരിത്രനേട്ടവുമായി ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റൽ

ഒരു ദിവസം മൂന്ന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ; ചരിത്രനേട്ടവുമായി ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട : മധ്യതിരുവിതാംകൂറിന്‍റെ ആതുരസേവന മേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ ഒരു ദിവസം മൂന്ന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജില്ലയിലെ സ്വകാര്യ ആരോഗ്യപരിപാലന മേഖലയില്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്ന ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന ചരിത്ര നേട്ടവും ഇതോടെ ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിന് സ്വന്തമായി.

അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ എന്നതും, സാധാരണക്കാര്‍ക്ക് താങ്ങുവാന്‍ സാധിക്കാത്ത ചെലവുമാണ് നാളിതുവരെ മധ്യതിരുവിതാംകൂര്‍ മേഖല വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ രംഗത്ത് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധികള്‍. എന്നാല്‍ ഏറ്റവും ആധുനികമായ ചികിത്സാ സംവിധാനങ്ങളും, പ്രഗത്ഭരായഡോക്ടര്‍മാരുടെ നേതൃത്വവും സമന്വയിപ്പിച്ചതിലൂടെ അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ എന്ന ആദ്യവെല്ലുവിളി വിജയകരമായി തരണം ചെയ്യുവാന്‍ റിംസ് ഹോസ്പിറ്റലിന് സാധിച്ചു. സാമൂഹ്യ പ്രതിബദ്ധതകൂടി കൈമുതലായ സേവനം കാഴ്ചവെക്കുന്നതിനാല്‍ ശസ്ത്രക്രിയയുടെ ചെലവും പരമാവധി ലഘൂകരിച്ച് എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയിലെത്തിക്കുവാനും റിംസ് ഹോസ്പിറ്റലിന് സാധിച്ചു. ഈ രണ്ട് സാഹചര്യങ്ങളും സമന്വയിക്കുന്നതിലൂടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ രംഗത്ത് കൂടുതല്‍ സേവനങ്ങള്‍ സംഭാവന ചെയ്യുവാന്‍ റിംസ ഹോസ്പിറ്റലിന് സാധിക്കും.

ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിലെ വൃക്കരോഗ ചികിത്സാ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. മഞ്ജുള രാമചന്ദ്രന്‍, യൂറോളജി & റീനല്‍ ട്രാന്‍സ്പ്ലാന്‍റ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ജോര്‍ജ്ജ് പി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് റിംസ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ് ഡോ. ശൈലേന്ദ്രമോഹന്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അനസ്തറ്റിസ്റ്റ് ഡോ. ജോണ്‍ മാത്യു, കണ്‍സള്‍ട്ടന്‍റ് അനസ്തറ്റിസ്റ്റ് ഡോ. ജയിംസ് സിറിയക്, കണ്‍സള്‍ട്ടന്‍റ് ഫാമിലി മെഡിസിന്‍ ഡോ. ശശി കെ, ഡോ. സ്മിത മിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

റിംസ് ഹോസ്പിറ്റലിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത് എന്നും ഈ തീരുമാനം ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വായമായി മാറും എന്നും റിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്തിയ ഡോക്ടര്‍മാരെയും ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments