HomeAround KeralaKollamഇടിക്കട്ട കൊണ്ട് ഇടിച്ച് കരൾ തകർത്തു; വൃക്കയും അടിച്ചുതകർത്തു; കൊല്ലത്ത് സുമേഷിന്നെ സദാചാര ഗുണ്ടകൾ...

ഇടിക്കട്ട കൊണ്ട് ഇടിച്ച് കരൾ തകർത്തു; വൃക്കയും അടിച്ചുതകർത്തു; കൊല്ലത്ത് സുമേഷിന്നെ സദാചാര ഗുണ്ടകൾ കൊന്നതിങ്ങനെ !

കൊല്ലം: സദാചാര ഗുണ്ടകള്‍ ആളുമാറി അക്രമിച്ച യുവാവിനു ദാരുണാന്ത്യം. സംഭവത്തിൽ ആറുപേര്‍ പോലീസ് കസ്റ്റഡിയിലായി. മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ബീച്ച് നഗര്‍ സുധീര്‍ വിലാസം വീട്ടില്‍ സുന്ദരന്‍-സുഷമ ദമ്പതികളുടെ മകന്‍ സുമേഷാ(20)ണ് സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ചത്. രാത്രിയില്‍ സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരുകയായിരുന്ന സുമേഷിനെ താന്നി പാലത്തിനു സമീപത്തുവച്ചാണ് സദാചാരഗുണ്ടകള്‍ െബെക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. വാളത്തുംഗല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ആളുമാറിയാണു സുമേഷിനെ ഗുണ്ടാസംഘം ആക്രമിച്ചതെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.

 

 
വാളത്തുംഗല്‍ ചന്തക്കട ചപ്പാത്തിനടുത്ത് മിറാസ് മന്‍സിലില്‍ മിറാസ് (20), അമ്പുകാവിനു സമീപം സെയ്ദലി മന്‍സിലില്‍ ഷംനാദ് (20), മയ്യനാട് ആക്കോലില്‍ പണയില്‍ വയലില്‍ എന്‍.എ നിവാസില്‍ അബി (20), പാലത്തറ െമെത്രി നഗര്‍ 24 അജ്മല്‍ മന്‍സിലില്‍ അജ്മല്‍ (20), തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഷാഹിദ് (21), പട്ടാണിതങ്ങള്‍ നഗര്‍ കുന്നുംപുറത്ത് അല്‍ത്താഫ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം. പെണ്‍കുട്ടിയെ ശല്യം ചെയ്തവരെ വാളത്തുംഗല്‍ സ്വദേശികളായ യുവാക്കള്‍ കൂട്ടിക്കടയിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരം ചെയ്യാന്‍ വരുകയാണെന്നു തെറ്റിധരിച്ചാണ് സുമേഷിനെ എട്ടോളം പേരടങ്ങുന്ന സംഘം മാരകമായി ആക്രമിച്ചത്. പ്രതികാരം ചോദിക്കാനായി എത്തുന്നവരെ അക്രമിക്കാനായി പദ്ധതിയിട്ട് ഇരുമ്പുദണ്ഡുകളും കട്ടകളുമായി െബെക്കിലാണു സംഘം കാത്തിരുന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ സുമേഷിനെ ആളുമാറി ഗുണ്ടാസംഘം വളഞ്ഞിട്ടു തല്ലുകയായിരുന്നു. കമ്പികൊണ്ടും ഇരുമ്പുകട്ട കൊണ്ടും സുമേഷിന്റെ നെഞ്ചില്‍ സംഘം ഇടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്നു മര്‍ദനത്തിനുശേഷം ഹെല്‍മറ്റ് ഊരിമാറ്റിയപ്പോഴാണു ഗുണ്ടാസംഘത്തിന് ആളുമാറിയ വിവരം മനസിലായത്. ശബദംകേട്ടു നാട്ടുകാര്‍ എത്തിയതോടെ ഗുണ്ടാസംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണു സുമേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരുക്കു ഗുരുതരമായതിനാല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രയിലേക്കു സുമേഷിനെ മാറ്റി. എന്നാൽ താമസിയാതെ സുമേഷ് മരിച്ചു.

 

 
കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ കരളിനും വൃക്കയ്ക്കും തകരാറു സംഭവിച്ചിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചുപേരെകൂടി കസ്റ്റഡിയില്‍ എടുക്കാനുണ്ടെന്നു പോലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത ആറു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സദാചാര കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഇരവിപുരത്ത് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ആറുവരെ ഹര്‍ത്താന്‍ ആചരിച്ചു. െവെകിട്ട് ഏഴിനു താന്നിയില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. സുമേഷിന്റെ പിതാവ് സുന്ദരന്‍ ആശാരിപ്പണിക്കാരനാണ്. മാതാവ് സുഷമ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ്രെഡെവറാണ്. സഹോദരങ്ങള്‍: സുധിന്‍, സുധീഷ്. ഇന്നലെ രാവിലെ 8.30-നാണു സുമേഷ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രി ഏഴിനു മൃതദേഹം സംസ്‌കരിച്ചു.

വൈപ്പിനിൽ അച്ഛന്റെയും സഹോദരന്റെയും നിരന്തര ബലാൽസംഗത്തിനിരയായ പത്താം ക്ലാസുകാരി തുറന്നു പറയുന്നു

ഒടുവിൽ അമ്മയുടെ ആത്മഹത്യാ ഭീഷണിക്കു മുൻപിൽ അവൾ വഴങ്ങി…. തൊടുപുഴയിൽ നടന്ന നടുക്കുന്ന ഒരു ശൈശവ വിവാഹം ഇങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments