HomeAround KeralaErnakulamടിക്കറ്റിന്റെ ബാക്കി ചോദിച്ച യാത്രക്കാരനു കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറുടെയും ഡ്രൈവറുടെയും വക ക്രൂരമർദനം

ടിക്കറ്റിന്റെ ബാക്കി ചോദിച്ച യാത്രക്കാരനു കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറുടെയും ഡ്രൈവറുടെയും വക ക്രൂരമർദനം

കൊച്ചി: ടിക്കറ്റിന്റെ ബാക്കി ചോദിച്ച യാത്രക്കാരനെ കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറും ഡ്രൈവറും ചേര്‍ന്ന്‌ ക്രൂരമായി മര്‍ദിച്ചു. വൈറ്റില ഹബ്ബില്‍ സ്‌റ്റേഷന്‍മാസ്‌റ്ററുടെ ക്യാബിന്‌ മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. പരുക്ക്‌ പറ്റിയ ചേര്‍ത്തല സ്വദേശി സുരേന്ദ്രന്‍ എന്ന യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരട്‌ പൊലീസെത്തി െ്രെഡവറെയും കണ്ടക്‌ടറേയും കസ്‌റ്റഡിയിലെടുത്തു.

 

 

മാവേലിക്കര ഡിപ്പോയില്‍ നിന്നുള്ള കെ.എസ്‌.ആര്‍.ടി.സി സുപ്പര്‍ ഫാസ്‌റ്റ് ബസ്സില്‍ ചേര്‍ത്തലിയില്‍ നിന്നാണ്‌ സുരേന്ദ്രന്‍ കയറിയത്‌. എറണാകുളം വരെയുള്ള ടിക്കറ്റിനായി 500 രൂപ നല്‍കി. എന്നാല്‍ വൈറ്റില എത്തിയിട്ടും ചില്ലറയില്ലെന്ന്‌ പറഞ്ഞ്‌ ബാക്കി പണം നല്‍കിയില്ല. ഒടുവില്‍ ഹബ്ബിലേക്ക്‌ വന്നാല്‍ നല്‍കാമെന്ന്‌ കണ്ടക്‌ടര്‍ പറഞ്ഞു. അവിടെയെത്തിയിട്ടും ചില്ലറയില്ലെന്ന്‌ പറഞ്ഞ്‌ ബാക്കി നല്‍കിയില്ല. ഇതോടെ, പണം താന്‍ ഉപേക്ഷിക്കണോ എന്ന്‌ ചോദിച്ച്‌ യാത്രക്കാരന്‍ തര്‍ക്കിച്ചപ്പോള്‍ കണ്ടക്‌ടര്‍ അനീഷും െ്രെഡവര്‍ പ്രമോദും ചേര്‍ന്ന്‌ ഇയാളെ മര്‍ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ടു പോലും കണ്ടക്‌ടര്‍ മര്‍ദനം തുടരുകയായിരുന്നുവെന്ന്‌ സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments