HomeNewsLatest Newsവീട്ടിൽ അതിക്രമിച്ചുകയറിയ കാമുകൻ കാമുകിയെ തീവച്ചു കൊന്നു

വീട്ടിൽ അതിക്രമിച്ചുകയറിയ കാമുകൻ കാമുകിയെ തീവച്ചു കൊന്നു

ഉത്തര്‍പ്രദേശ്‌: വാക്ക്‌ തര്‍ക്കത്തെ തുടര്‍ന്നു വീട്ടില്‍ അതിക്രമിച്ച്‌ കയറി കാമുകിയെ കാമുകന്‍ പച്ചയ്‌ക്ക് തീകൊളുത്തി കൊന്നു വസീം എന്ന യുവാവാണ്‌ തന്റെ കാമുകിയെ കൊലപ്പെടുത്തിയത്‌. യുവാവിന്റെ സുഹൃത്തിന്റെ സഹോദരിയാണ്‌ ഇയാളുടെ കാമുകി. സംഭവത്തില്‍ കാമുകനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. യുവാവും സഹോദരിയുമായുള്ള അടുപ്പത്തെ കുറിച്ച്‌ സഹോദരന്‍ ചോദ്യം ചെയ്‌തിരുന്നു. യുവാവും സുഹൃത്തുമായുള്ള ബന്ധത്തില്‍ കോട്ടം തട്ടാനും ഇത്‌ കാരണമായി. ഇക്കാര്യം പറഞ്ഞ്‌ യുവാവും കാമുകിയും തമ്മില്‍ വാക്ക്‌ തര്‍ക്കവും ഉണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന്‌ വീട്ടില്‍ എത്തി കാമുകിക്ക്‌ മേല്‍ മണ്ണെണ്ണ ഒഴിച്ച ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു. അയല്‍ക്കാരന്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments