HomeAround KeralaErnakulamമരടില്‍ വെടിക്കെട്ട് പുരയ്ക്കു തീ പിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മരടില്‍ വെടിക്കെട്ട് പുരയ്ക്കു തീ പിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം മരടില്‍ വെടിക്കെട്ട് പുരയിൽ പടക്കം നിർമ്മിച്ച്‌ കൊണ്ടിരിക്കുന്നതിനിടയിൽ പുരയ്ക്കു തീ പിടിച്ച് മൂന്ന് സ്തീകള്‍ക്ക് പരിക്കേറ്റു. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ വെടിക്കെട്ടിനുവേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെല്ലാം പടക്കനിര്‍മാണ തൊഴിലാളികളാണ്. തെക്കെചെറുവാരത്തെ വെടിക്കെട്ട് പുരയ്ക്ക് കാലത്ത് പതിനൊന്ന് മണിയോടെയാണ് തീ പിടിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments