HomeAround KeralaErnakulamഇടപ്പള്ളി ഫ്‌ളാറ്റിൽ നടന്ന പെൺവാണിഭത്തിലെ നേതാവ് പാലാ ഭരണങ്ങാനം സ്വദേശിനി !!

ഇടപ്പള്ളി ഫ്‌ളാറ്റിൽ നടന്ന പെൺവാണിഭത്തിലെ നേതാവ് പാലാ ഭരണങ്ങാനം സ്വദേശിനി !!

ഇടപ്പള്ളിക്കു സമീപമുള്ള ഫ്‌ളാറ്റിൽ പോലീസ് നടത്തിയ റെയ്ഡിനിടെ പിടിയിലായത് വൻ പെൺവാണിഭ സംഘം. റെയ്ഡിനിടെ 22 വയസുകാരിയെ അപാര്‍ട്ട്‌മെന്‍െറിലെ  പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി. സംഘത്തിലെ രണ്ട്പേരെ റിമാന്‍ഡ് ചെയ്തു. പാല ഭരണങ്ങാനം സ്വദേശി നിമ്മി (40), ചേര്‍ത്തല സ്വദേശി കണ്ണന്‍ (36) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. താത്കാലികമായി വീടുകളും ഫ്‌ളാറ്റുകളും വാടകയ്ക്ക് എടുത്ത്  സൗകര്യമൊരുക്കിയാണ് ഇത്തരം സംഘങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

 
നിമ്മി നടത്തിപ്പുകാരിയാണെന്നാണ്  പോലീസ് പറയുന്നത്. കണ്ണന്‍ യൂബര്‍ ടാക്‌സി െ്രെഡവറാണ്. രക്ഷപ്പെടുത്തിയ  യുവതിയെ അപ്പാര്‍ട്ട്‌മെന്‍റില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നതാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ  നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇവരോടൊപ്പം പ്രതികളില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും ഏതാനും സിംകാര്‍ഡുകളും ഉറകളും കണ്ടെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ വലയിലാകുമെന്ന് പോലീസ് അറിയിച്ചു. ഇവർ ഒരിടത്തും സ്ഥിര താമസമല്ലാത്തതിനാല്‍ സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും   പോലീസ് പറഞ്ഞു. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്ന സുന്ദരികളെ, നിങ്ങൾ വായിക്കണം ഈ എറണാകുളം സ്വദേശിനിക്ക് സംഭവിച്ചത് !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

ഇവർ ഇങ്ങനെയൊക്കെയാണോ ? ഇതാ നിങ്ങൾക്ക് ഒരിക്കലും പിടികിട്ടാത്ത സ്ത്രീകളുടെ 7 രഹസ്യ ശീലങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments