HomeAround Keralaവർഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവിൽ കാമുകൻ മറ്റൊരു യുവതിയുമായി വീട്ടിലെത്തി; അരൂരിൽ പെൺകുട്ടി ചെയ്തത്:

വർഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവിൽ കാമുകൻ മറ്റൊരു യുവതിയുമായി വീട്ടിലെത്തി; അരൂരിൽ പെൺകുട്ടി ചെയ്തത്:

വിവാഹവാഗ്ദാനം നല്‍കി അയല്‍വാസിയായ യുവതിയെ വര്‍ഷങ്ങളോളം പിടിപ്പിച്ച യുവാവ് പിടിയില്‍. അരൂര്‍ പഞ്ചായത്തിലെ 21-ാം വര്‍ഡില്‍ കിഴക്കേവേലിക്കകത്ത് വിഷ്ണുവിനെ (26) യാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 21 വയസ് ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി വിഷ്ണുവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പലതവണ വീട്ടില്‍ വച്ചു വിഷ്ണു തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നു പെണ്‍കുട്ടി പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഒന്‍പതാം ക്ലാസുമുതല്‍ ഇയാളുമായി ബന്ധം ഉണ്ടായിരുന്നു. അച്ഛനും അമ്മയും മരിച്ചതോടെ പെണ്‍കുട്ടിയും ചേച്ചിയുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ചേച്ചിയുടെ വിവാഹത്തോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി. കഴിഞ്ഞദിവസം വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു വീട്ടില്‍ വിളിച്ചു കൊണ്ടു വന്നിരുന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി. തുടര്‍ന്നു പ്രദേശവാസികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം വാഗമണ്ണില്‍ വച്ചും പീഡിപ്പിച്ചിരുന്നു എന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments