HomeAround KeralaAlappuzhaഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം.... എന്നാൽ നടന്നതോ...

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

ആലപ്പുഴ ജില്ലയിലെ വടക്കൻ അതിർത്തി പ്രദേശമായ പൂച്ചാക്കലിൽ ഇന്നലെയാണ് ഈ സംഭവം അരങ്ങേറിയത്. ഭർത്താവ് വീട്ടിലില്ലായിരുന്ന സമയത്താണ് ഇയാളുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തി പാണാവള്ളി വടക്ക് സ്വദേശി റഹീം വീട്ടിലെത്തിയത്. കുശലം പറഞ്ഞിരുന്ന റഹീം പെട്ടന്ന് യുവതിയെ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ യുവതിയുടെ അശ്ലീല ചിത്രങ്ങൾ കാട്ടി. ഞെട്ടിപോയ യുവതി പെട്ടന്ന് പുറത്തേക്ക് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും റഹീം ഇവരെ കീഴടക്കുകയായിരുന്നു. എന്നാൽ എതിർത്തുനിന്ന യുവതി വീടിന് പുറത്തെത്തി നാട്ടുക്കാരെ വിവരം അറിയിച്ചു. നാട്ടുകാർ ഇയാളെ പിടി കൂടുകയും ചെയ്തു.

 

 

പോലീസ് പറയുന്നതിങ്ങനെ:
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് വീട്ടമ്മയുടെ ഭർത്താവ്. ഇയാളെ റഹീം തന്റെ മൊബൈൽ ഫോണിലെ അശ്ലീല ചിത്രങ്ങൾ കാണിച്ച ശേഷം അതേ രീതിയിൽ ഭാര്യയുടെ ദൃശ്യങ്ങൾ എടുത്തുനൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഭർത്താവ് ചെയ്തു കൊടുത്തു. കാര്യങ്ങൾ വിവേചിച്ച് അറിയാൻ കഴിയാത്ത ഭർത്താവ് വീട്ടിലെത്തി മൊബൈൽ ഫോണിൽ ഭാര്യയുടെ ചിത്രം പകർത്തി സുഹൃത്തിന് നൽകി. അശ്ലീല ചിത്രങ്ങളുമായി സുഹൃത്ത് പിന്നീട് ഭാര്യ സമീപിച്ച് ചിത്രം കാട്ടി ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ കുതറിയോടിയ ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യ നാട്ടുക്കാരെ ആംഗ്യഭാഷയിൽ വിവരങ്ങൾ ധരിപ്പിച്ചു. ഇതോടെ അയൽവാസിയായ യുവാവ് പിടിയിലായി. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ചേർത്തലയിലെ സ്പെഷൽ സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. മാനഭംഗം,ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

 

 

 
മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ റഹീം മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. ഇത് നടപ്പിലാക്കാനാണ് ഇയാൽ മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവുമായി അടുത്തകാലത്ത് ചങ്ങാത്തം കൂടിയത്. ഇരുവരും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരായതിനാൽ എന്തു ചെയ്താലും പുറംലോകം അറിയില്ലെന്ന ധാരണയാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് യുവതി പീഡനശ്രമം നടക്കുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടിയത്.

ഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യം !! ഞെട്ടിക്കുന്ന റിപ്പോർട്ട് !!

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments