HomeAround Keralaദുബായ് ഹോട്ടലിൽ മുഖ്യമന്ത്രിക്ക് ഒരു അപൂർവ്വ കൂടിക്കാഴ്ച !

ദുബായ് ഹോട്ടലിൽ മുഖ്യമന്ത്രിക്ക് ഒരു അപൂർവ്വ കൂടിക്കാഴ്ച !

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു ദുബൈയില്‍ എത്തിയ മുഖ്യമന്ത്രി ഞായറാഴ്ച രാവിലെ ഭക്ഷണത്തിനായി പുറത്തിറങ്ങിയതായിരുന്നു. അപ്പോഴാണ് അപൂര്‍വ്വമായ ഒരു കൂടികാഴ്ച. ദുബൈയിലെ ഹോട്ടലിലെ ഇടനാഴിയിലൂടെ രാവിലെ ഭക്ഷണഹാളിലേക്ക് നടക്കുമ്പോൾ ആണ് ഇടനാഴിയിൽ കളിചിരികളുമായി കിടക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്. പിണറായി വിജയൻ ഒന്നു നിന്നു. പിന്നെ കുട്ടിയോട് മുത്തച്ഛന്റെ വാത്സല്യത്തോടെ ‘ഗുഡ് മോണിങ്’ നല്‍കി. ഈ അപൂര്‍വ്വ കൂടികാഴ്ചയില്‍ മുഖ്യമന്ത്രി താമസിക്കുന്ന ദുബൈയിലെ ഹയാത്ത് റീജൻസിലെ ജീവനക്കാർക്കും കൗതുകമായി. മുഖ്യമന്ത്രി നടന്ന് നീങ്ങുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ തിരഞ്ഞ് തൊട്ടടുത്ത മുറി തുറന്ന് പിതാവും എത്തി. അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ദുബായിലെത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ കമലയും ഒപ്പമുണ്ട്. എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments